
മിൽമയ്ക്ക് വിവരാവകാശ നിയമം ബാധകം; വിവരം നൽകാത്തതിന് 10,000 രൂപ പിഴയിട്ട് കമ്മിഷൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ മിൽമയ്ക്കും, സഹകരണ മേഖലാ ക്ഷീരോൽപാദക യൂണിയനുകൾക്കും, ക്ഷീരസംഘങ്ങൾക്കും വിവരാവകാശ നിയമം ബാധകമാകുമെന്ന് വിവരാവകാശ കമ്മിഷൻ. വിവരാവകാശ സംസ്ഥാന കമ്മിഷണർ ഡോ.കെ.എം.ദിലീപാണ് ഉത്തരവിട്ടത്. തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയനിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ട് കരുമാടി സ്വദേശി പി.രാജൻ, അമ്പലപ്പുഴ ക്ഷീരവികസന വകുപ്പ് ഡയറക്ടർക്ക് നൽകിയ വിവരാവകാശ അപേക്ഷയിന്മേലുള്ള അപ്പീലിലാണ് കമ്മിഷൻ തീരുമാനം. ക്ഷീരസഹകരണ സംഘങ്ങളിലെ വിവരങ്ങൾ ലഭ്യമാകുന്നതിന് സംഘങ്ങളുടെ റജിസ്ട്രാറായ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയാൽ മതിയാകുമെന്ന് കമ്മിഷൻ വ്യക്തമാക്കി. ഹർജിക്കാരന് വിവരം നൽകാതിരുന്ന ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ. യൂസഫിന് 10,000 രൂപ കമ്മിഷൻ പിഴ ചുമത്തി.