
വിദ്യാർഥികൾക്കിടയിൽ തിരഞ്ഞെടുപ്പ് അവബോധം വളർത്താൻ ‘മീറ്റ് ദ സിഇഒ’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ വിദ്യാർഥികൾക്കിടയിൽ തിരഞ്ഞെടുപ്പ് അവബോധം ഉണ്ടാക്കുന്നതിനായി ‘മീറ്റ് ദ സിഇഒ’ പ്രോഗ്രാമിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തന്‍ യു കേല്‍കർ തിരുവനന്തപുരം എം.ജി കോളജിലെ വിദ്യർഥികളുമായി സംവാദം നടത്തി. വോട്ടിങ് പ്രക്രിയയെക്കുറിച്ചുള്ള അവബോധം വിദ്യാർഥികളിൽ വർദ്ധിപ്പിക്കുക, യുവാക്കളുടെ തിരഞ്ഞടുപ്പ് പങ്കാളിത്തം ശക്തമാക്കുക, തിരഞ്ഞെടുപ്പ് സംവിധാനത്തിനും യുവാക്കള്‍ക്കുമിടയിൽ നിലനിൽക്കുന്ന അന്തരം കുറയ്ക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. വോട്ടർ രജിസ്ട്രേഷൻ, തിരഞ്ഞെടുപ്പ് സംബന്ധമായ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് മുഖ്യമായി ചർച്ച ചെയ്തത്. കോളജ് പ്രിൻസിപ്പൽ ഡോ. ആനന്ദകുമാർ അധ്യക്ഷനായിരുന്നു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫിസർ സി.ഷർമിള, ഇലക്ട്രൽ ലിറ്ററസി ക്ലബ്ബിനു വേണ്ടി കെമിസ്ട്രി വിഭാഗം അധ്യാപകൻ രാഹുൽ ശശിധരൻ എന്നിവരും സംസാരിച്ചു.