
ജുമൈല ബാനുവിന്റെ കൃഷിയിടത്തിൽ ‘ചിത്തരത്ത’ വിളവെടുത്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വണ്ടൂർ ∙ കൂവ മുതൽ നറുനീണ്ടി വരെ കൃഷി ചെയ്തു വിദേശ വിപണിയിലെത്തിച്ച എറിയാട് ജുമൈല ബാനു ഇത്തവണ ജില്ലയുടെ കിഴക്കൻ മേഖലയിൽ അധികമാർക്കും പരിചയമില്ലാത്ത ‘ചിത്തരത്ത’ കൃഷിയിലാണ്. ചിറ്റരത്ത, അരത്ത, ഏലാപർണി എന്നിങ്ങനെയുള്ള പേരുകളിൽ അറിയപ്പെടുന്ന ഔഷധസസ്യമാണു ചിത്തരത്ത. ആയുർവേദത്തിൽ വാതരോഗത്തിനുള്ള പ്രധാന മരുന്നാണ്.
കൃഷിയിടത്തിൽ കഴിഞ്ഞ ദിവസം ചിത്തരത്ത വിളവെടുപ്പു തുടങ്ങി. നല്ല വിളവു ലഭിച്ചുവെന്നും വിപണിയിൽ കിലോയ്ക്ക് 600 രൂപ വരെ വില ലഭിക്കുന്നതിനാൽ കൃഷി നഷ്ടമാകില്ലെന്നും ജുമൈല പറയുന്നു. ഔഷധക്കൃഷിയിൽ വർഷങ്ങളുടെ പരിചയമുണ്ട്. കഴിഞ്ഞ വർഷം പൂക്കൃഷിയും നടത്തി. തമിഴ്നാട്ടിലെ ഫാർമസിക്കു വേണ്ടിയാണു ചിത്തരത്ത കൃഷി ചെയ്തത്.