
കൊന്നയിൽ കടവ് പാലം: തീരദേശ മേഖല പരിപാലന അതോറിറ്റിയുടെ അനുമതി; നിർമാണം ഉടൻ തുടങ്ങിയേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൺറോത്തുരുത്ത്∙ പെരുങ്ങാലം കൊന്നയിൽ കടവ് പാലം നിർമാണത്തിന് തീരദേശ മേഖല പരിപാലന അതോറിറ്റിയുടെ അനുമതി ലഭിച്ചതോടെ നിർമാണം ഉടൻ തുടങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ. കരാർ ഏറ്റെടുക്കുന്നതിന് അതോറിറ്റിയുടെ അനുമതി ആവശ്യമായിരുന്നു. മേയ് 15ന് ദേശീയ ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെ റിപ്പോർട്ട് സഹിതം കേരള റോഡ് ഫണ്ട് ബോർഡ് തീരദേശ മേഖല പരിപാലന അതോറിറ്റിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് ഇല്ലാത്തതിനാൽ മാറ്റി വച്ചിരിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ ചേർന്ന യോഗത്തിൽ അനുമതി ലഭിച്ചു.
തോപ്പിൽ രവി എംഎൽഎ ആയിരുന്ന കാലത്ത് നിർമിച്ച നടപ്പാലം 1992 ലെ പ്രളയത്തിലാണ് തകർന്നത്. 2016 ൽ പാലത്തിനായി 27 കോടി രൂപ സർക്കാർ അനുവദിക്കുകയും 26.2 കോടി രൂപയ്ക്ക് ടെൻഡർ ചെയ്യുകയും ചെയ്തു. 2018 ജൂലൈ 12ന് മന്ത്രി ജി. സുധാകരൻ പാലത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. എന്നാൽ പാളത്തിന്റെ വശങ്ങളിൽ കൂടി ഭാരം കയറ്റിയ വാഹനങ്ങൾ പോകുന്നത് ബലക്ഷയതിനു കാരണമാകും എന്ന് കാട്ടി റെയിൽവേ സ്റ്റോപ് മെമ്മോ നൽകിയതോടെ നിർമാണം തടസ്സപ്പെട്ടു. പടിഞ്ഞാറേ കല്ലടയിൽ നിന്ന് ജങ്കാർ വഴി നിർമാണ സാമഗ്രികൾ എത്തിക്കുന്നതിന്നുള്ള ശ്രമവും വിജയം കണ്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കാനാവാതെ വന്നപ്പോൾ കരാറുകാരൻ നിർമാണം നിർത്തി.
2023 ഫെബ്രുവരി 25ന് ചേർന്ന കിഫ്ബി യോഗത്തിൽ അഷ്ടമുടിയിൽ നിന്ന് ജലഗതാഗത സൗകര്യം ഉപയോഗപ്പെടുത്തി നിർമാണ സാമഗ്രികൾ എത്തിക്കാൻ കെആർബിഎഫിന് അനുമതി നൽകി. തുടർന്ന് ഏപ്രിൽ 22ന് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് സാധ്യതാ പരിശോധന നടത്തി. 36കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. നവംബർ 22ന് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ അധ്യക്ഷതയിൽ കിഫ്ബി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ അടിയന്തരമായി പാലത്തിന്റെ ടെൻഡർ ചെയ്യാൻ തീരുമാനിച്ചു. തുടർന്ന് പദ്ധതി നിർവഹണ രേഖ തയാറാക്കി.
മൂന്നാമത് നടത്തിയ ടെൻഡറിലണ് ഉരാളുങ്കൽ സൊസൈറ്റി ഏറ്റെടുത്തത്. മുൻപ് അനുവദിച്ചിരുന്ന തുകയുടെ 48.9 ശതമാനം അധികരിച്ച തുകയാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 27 ന് ചേർന്ന് മന്ത്രിസഭ കേരള റോഡ് ഫണ്ട് ബോർഡ് സാധ്യതാ പഠനം നടത്തി സമർപ്പിച്ച 36.2 കോടി രൂപയുടെ എസ്റ്റിമേറ്റ് തുക അംഗീക്കരിച്ചു. ഇനി കരാർ അംഗീകരിച്ച് കത്ത് നൽകുന്നതോടെ കമ്പനിക്ക് 20 ദിവസത്തിനുള്ളിൽ നിർമാണം ആരംഭിക്കാൻ കഴിയും.