
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നും . ഗ്രാമിന് 45 രൂപ വർധിച്ച് വില 9,065 രൂപയും പവന് 360 രൂപ ഉയർന്ന് 72,520 രൂപയുമായി. സ്വർണം ആഭരണമായി വാങ്ങുമ്പോൾ ഇതോടൊപ്പം 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ഫീസും 3 മുതൽ 35 ശതമാനം വരെ പണിക്കൂലിയും നൽകണം. അതായത്, ഒരു പവൻ ആഭരണം വാങ്ങുമ്പോൾ മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നു കേരളത്തിൽ വാങ്ങൽവില 78,500 രൂപയ്ക്കടുത്താണ്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ ഉയർന്ന് 7,480 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 118 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ 18 കാരറ്റ് സ്വർണത്തിനു നൽകിയ വില ഗ്രാമിന് 35 രൂപ ഉയർത്തി 7,435 രൂപ. വെള്ളി വില 115 രൂപയിൽ നിലനിർത്തി.
കുതിച്ചുകയറാൻ രാജ്യാന്തര വില
ഇന്നലെ ഔൺസിന് 3,322 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,344 ഡോളറിലേക്ക് കയറിയതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്. . രാജ്യാന്തര വിലയെ കാത്തിരിക്കുന്നതും കൂടുതൽ മുന്നേറാനുള്ള അനുകൂലഘടകങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു.
അവ നോക്കാം:
1) യുഎസിന്റെ പലിശ: യുഎസിൽ അടിസ്ഥാന പലിശനിരക്ക് സമീപഭാവിയിൽ തന്നെ കുറയ്ക്കാനുള്ള നിലപാടിലേക്ക് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസമോ സെപ്റ്റംബറിനകമോ പലിശ കുറയാം. കഴിഞ്ഞ ഡിസംബർ മുതൽ പലിശ മാറ്റമില്ലാതെ നിൽക്കുകയാണ്. ഇതിൽ പ്രസിഡന്റ് ട്രംപിന് കടുത്ത അമർഷവുമുണ്ട്.
2) ഡോളർ ഇടിയും: പലിശ കുറയുന്നത് സ്വർണത്തിന് നേട്ടമാകും. കാരണം, പലിശ കുറഞ്ഞാൽ ആനുപാതികമായി ബാങ്ക് നിക്ഷേപ പലിശ, സർക്കാരിന്റെ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്നവർക്ക് ലഭിക്കുന്ന ആദായം (യീൽഡ്) എന്നിവയും കുറയും. ഇതു ഡോളറിനെ കൂടുതൽ ദുർബലപ്പെടുത്തും. ഫലത്തിൽ, സ്വർണ നിക്ഷേപങ്ങൾക്കു പ്രിയമേറും. വിലയും കൂടും.
3) തൊഴിൽക്കണക്ക്: യുഎസിന്റെ പുതിയ തൊഴിലവസരക്കണക്കുകൾ വ്യാഴാഴ്ച പുറത്തുവരും. തൊഴിലവസരം കുറഞ്ഞെങ്കിൽ സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് വ്യക്തമാകും. ഇത് പലിശനിരക്ക് കുറയ്ക്കാൻ ഫെഡറൽ റിസർവിനെ നിർബന്ധിതരാക്കും. സ്വർണം മുന്നേറും.
4) ട്രംപിന്റെ ചുങ്കം: പകരംതീരുവ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് ജൂലൈ 9 വരെ. അതിനകം അമേരിക്കയുമായി വ്യപാരക്കരാറിൽ എത്താത്ത രാജ്യങ്ങളെ കാത്തിരിക്കുന്നത് കനത്ത ഇറക്കുമതി തീരുവ. ഇത് യുഎസും മറ്റു രാജ്യങ്ങളും തമ്മിലെ ചുങ്കപ്പോര് കൂടുതൽ വഷളാകാൻ ഇടവയ്ക്കും. ആഗോള സാമ്പത്തികമേഖലയ്ക്കും അതു തിരിച്ചടിയാണ്. ഈ അവസരം മുതലെടുത്ത് സ്വർണവില കുതിക്കും.
ഇനി വില എവിടെ വരെ?
രാജ്യാന്തര വില നിലവിലെ ട്രെൻഡ് തുടർന്നാൽ അതു 3,400 ഡോളർ ഭേദിക്കുന്നതിലേക്ക് എത്താം. അങ്ങനെയെങ്കിൽ ആനുപാതികമായി കേരളത്തിലും വില കുതിച്ചുകയറും. മറിച്ച്, സാമ്പത്തിക അനിശ്ചിതത്വങ്ങൾ അകലുകയും താരിഫ് പ്രശ്നങ്ങൾ ശമിക്കുകയും ഡോളർ കരുത്താർജ്ജിക്കുകയും ചെയ്താൽ സ്വർണ വിലയുടെ കുതിപ്പിന്റെ ആക്കംകുറയും. രാജ്യാന്തരവില 3,270 ഡോളർ നിലവാരത്തിലേക്കും വീഴാം. കേരളത്തിൽ വില വീണ്ടും പവന് 71,000 രൂപ റേഞ്ചിലേക്കുമെത്താം.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)