
തിരുവമ്പാടി:പുല്ലുരാംപാറ മലയോര ഹൈവേയിൽ പൊന്നാംങ്കയം സ്കൂളിന് സമീപം കാട്ടുപന്നി റോഡിന് കുറുകെചാടിതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറിഞ്ഞ് വാനിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്കേറ്റു.
പുല്ലൂരാംപാറയിൽ നിന്നും കൂടരഞ്ഞിയിലേക്ക് മസാലപ്പൊടികൾ വിതരണം ചെയ്യുന്നതിനായി പോയ കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
തിരുവമ്പാടി, കോടരഞ്ചേരി പോലുള്ള മലയോരമേഖലകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകർ പരാതി പറയുന്നുവെങ്കിലും, പന്നികളെ ശാശ്വതമായി തുരത്തുവാനുള്ള നടപടികൾ ഒന്നും ഇതുവരെ ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചിട്ടില്ല. ഫോട്ടോ : പുല്ലൂരാംപാറ, കുടരഞ്ഞി മലയോര ഹൈവേയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽപ്പെട്ട വാഹനം
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]