കൊപ്രാ കിട്ടാക്കനിയായതോടെ റെക്കോർഡ് കുതിപ്പ് തുടർന്ന് വെളിച്ചെണ്ണ വില. ഓണത്തോടെ കിലോയ്ക്ക് വില 500-600 രൂപ കടക്കുമെന്നാണ് വിലയിരുത്തൽ. കൊച്ചി വിപണിയിൽ ക്വിന്റലിന് വില റെക്കോർഡ് ഉയരത്തിൽ തുടരുന്നു. രാജ്യാന്തര തലത്തിലെ മികച്ച ഡിമാൻഡിന്റെ കരുത്തിൽ മുന്നേറ്റത്തിന്റെ ട്രാക്കിലാണ് കുരുമുളകും. കൊച്ചിയിൽ‌ 100 രൂപ കൂടി വർധിച്ചു.

അതേസമയം, പ്രതികൂല കാലാവസ്ഥയുടെ നിഴലിലായ റബർ വിലസ്ഥിരത പുലർത്തി നിൽക്കുന്നു. തായ്‍ലൻഡ് ഉൾപ്പെടെ പ്രമുഖ ഉൽപാദക രാജ്യങ്ങളിൽ ഉൽപാദനം കുറഞ്ഞെങ്കിലും വിലയിൽ ഉണർവില്ല. കേരളത്തിൽ പരമാവധി റെയിൻഗാർഡ് ഉറപ്പാക്കി വെട്ട് ഉഷാറാക്കാനുള്ള ശ്രമവും പുരോഗമിക്കുന്നു.

ഏലത്തിന് നല്ല ഡിമാൻഡുണ്ട്. ലേല കേന്ദ്രങ്ങളിലെത്തുന്ന ചരക്ക് ഏറ്റെടുക്കാൻ വാങ്ങലുകാർ മത്സരിക്കുന്നു. വില കൂടുമെന്നാണ് കർഷകരുടെ പ്രതീക്ഷകൾ. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറ്റമില്ലാതെ നിൽക്കുന്നു. കൽപറ്റയിൽ കാപ്പിക്കുരു, ഇ‍ഞ്ചി വിലകളും മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് സന്ദർശിച്ചു വായിക്കാം.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:

English Summary:

Kerala Commodity Price: Coconut Oil Price Rises; Black Pepper Set to Climb, Rubber Holds Steady