
ചക്കിട്ടപാറ–ചെമ്പ്ര റോഡ് ചെളിക്കുളം: യാത്രാദുരിതം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചക്കിട്ടപാറ ∙ മലയോര ഹൈവേ പ്രവൃത്തി നടക്കുന്ന ചക്കിട്ടപാറ – ചെമ്പ്ര റൂട്ടിൽ പാത ചെളിക്കുളമായതോടെ സുരക്ഷിതമായി വാഹനയാത്ര നടത്താൻ കഴിയാതെ ജനങ്ങൾ ദുരിതത്തിലായി. ഈ റോഡിൽ തോണക്കര താഴെ, ചെറുപിള്ളാട്ട് താഴെ ഭാഗങ്ങളിലാണ് പാത പൂർണമായും ചെളിക്കുളമായത്. തോണക്കര താഴെ ഭാഗത്ത് മഴ പെയ്താൽ റോഡ് വെള്ളക്കെട്ടിലാകും. റോഡിലെ വെള്ളം ഓവുചാലിലേക്ക് ഒഴിവാക്കാൻ നടപടിയില്ല. പാതയുടെ ഇരു ഭാഗങ്ങളിലും ഓവുചാൽ ഉയർത്തി നിർമിച്ചതോടെ റോഡിൽ ചെളിവെള്ളം പതിവാണ്.
വെള്ളക്കെട്ടിലൂടെ ജീവൻ പണയംവച്ചാണു ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ സഞ്ചരിക്കുന്നത്. ചെറുപിള്ളാട്ട് താഴെ മേഖലയിലും ചെളിമണ്ണിലൂടെ നീന്തിയാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. ഒട്ടേറെ വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. സ്കൂൾ ബസ് ഉൾപ്പെടെ സഞ്ചരിക്കുന്ന ഈ പ്രധാന റൂട്ടിൽ റോഡിന്റെ ദുരവസ്ഥ പരിഹരിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും മുന്നിട്ടിറങ്ങുന്നില്ലെന്നും പരാതി ഉയർന്നു. റോഡിൽ താൽക്കാലികമായി ക്വാറി അവശിഷ്ടമിട്ട് ഗതാഗതയോഗ്യമാക്കണമെന്നും പാതയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു.