
ആറുവരിപ്പാത നിർമാണത്തിനിടെ മണ്ണിടിച്ചിൽ; കോൺക്രീറ്റ് പാർശ്വഭിത്തിയും അടർന്നുവീഴുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വളാഞ്ചേരി∙ ആറുവരിപ്പാത നിർമാണത്തിനു കുന്നിന്റെ അരിക് ഇടിക്കുമ്പോൾ മണ്ണ് അടർന്ന് അപകടഭീഷണി. ദേശീയപാത വട്ടപ്പാറ മേൽഭാഗത്താണു പാതയോരം മണ്ണുമാന്തി ഉപയോഗിച്ച് ഇടിച്ചുതാഴ്ത്തുന്നതിനിടെയാണു സംഭവം. കോൺക്രീറ്റ് പാർശ്വഭിത്തിയും അടർന്നുവീഴുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടു. കനത്ത മഴയാണു വില്ലനാകുന്നത്. വാഹനങ്ങൾ നിരന്തരം കടന്നുപോകുന്ന വഴിയാണിത്. നിർമാണത്തിനിടെ തന്നെ തകർച്ചയുണ്ടാവുമ്പോൾ പണി തീർന്നാൽ സ്ഥിതിയെന്താകുമെന്ന ആശങ്കയുമുണ്ട്. വനംവകുപ്പു നട്ടുപിടിപ്പിച്ച അക്കേഷ്യാ കാടിനു താഴ്ഭാഗത്താണു മണ്ണ് അടരുന്നത്. മഴ തകർത്തു പെയ്യുന്നതാണു മണ്ണ് താഴേക്ക് ഇടിയുന്നതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.