
കണ്ണൂർ ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാലാവസ്ഥ
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതി മുടക്കം
മയ്യിൽ ∙ ബെമ്മണംചേരി, ഇല്ലംമുക്ക്, വള്ളിയോട്ട്, മയ്യിൽ ടൗൺ, മക്ക ഹൈപ്പർ മാർക്കറ്റ്, മയ്യിൽ സിആർസി, ബസ് സ്റ്റാൻഡ്, സമീറ കോംപ്ലക്സ്, ബിസിമില്ല കോപ്ലംക്സ്, കൃപ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 7.30–11.00, മയ്യിൽ പഞ്ചായത്ത്, മണിയങ്കീൽ(കെ.വി.റോഡ്), നിരത്തുപാലം, കാര്യംപറമ്പ്(മയ്യിൽ റോഡ് ഭാഗം) എന്നീ ട്രാൻസ്ഫോമർ പരിധിയിൽ 8.30–12.00.
ഏച്ചൂർ ∙ സൂര്യ 1, കുറുംബക്കാവ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.00– 12.00, നവഭാരത് കളരി, വാരം കനാൽ ട്രാൻസ്ഫോമർ പരിധിയിൽ 11.30– 3.00.
ചാലോട് ∙ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുംഭം പള്ളിക്കര, നല്ലാണി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 2 വരെ.
ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് നിയമനം
പയ്യന്നൂർ ∙ കോളജ് ഓഫ് ഫിഷറീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ് നിയമനം നടത്തുന്നു. ലൈറ്റ് മോട്ടർ, ഹെവി മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ലൈസൻസും ഡ്രൈവേഴ്സ് ബാഡ്ജും ഉണ്ടായിരിക്കണം. പ്രായപരിധി 50 വയസ്സ്. 14ന് അകം അപേക്ഷ നൽകണം. വിവരങ്ങൾക്ക്: www.kufos.ac.in, ഫോൺ: 04985290360.
കേന്ദ്രീയ വിദ്യാലയയിൽ സീറ്റ് ഒഴിവ്
പെരിങ്ങോം ∙ സിആർപിഎഫ് കേന്ദ്രീയ വിദ്യാലയയിൽ 2025–26 വർഷത്തിലേക്ക് ഒന്നാം ക്ലാസിൽ എസ്സി, എസ്ടി വിഭാഗത്തിലും 3, 4, 9, 10,12 ക്ലാസുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും 10നു രാവിലെ 10 മുതൽ 3 വരെ വിദ്യാലയ ഓഫിസിൽ സമർപ്പിക്കണം. ഫോൺ – 04985 237 456.
അധ്യാപക ഒഴിവ്
പഴയങ്ങാടി ∙ ഏഴോം ഗവ.മാപ്പിള യുപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ രാവിലെ 10.30ന്.
മെഡിക്കൽ ഓഫിസർ നിയമനം
എൻഎച്ച്എമ്മിന്റെ കീഴിൽ കരാറടിസ്ഥാനത്തിൽ മെഡിക്കൽ ഓഫിസറെ നിയമിക്കുന്നു. എംബിബിഎസിനൊപ്പം പെർമനന്റ് ടിസിഎംസി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 5ന് രാവിലെ 10ന് കണ്ണൂർ എൻഎച്ച്എം ഓഫിസിൽ അഭിമുഖം. ഫോൺ: 0497 2709920.
സൗജന്യ നിരക്കിൽ കാർഷിക യന്ത്രങ്ങൾ
ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി 3 ലക്ഷം രൂപവരെ വിലവരുന്ന കാർഷിക യന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ പാടശേഖര സമിതികൾക്ക് വിതരണം ചെയ്യുന്നു. നടീൽയന്ത്രം, മെതിയന്ത്രം, സ്പ്രെയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. 25ന് അകം അപേക്ഷ ലഭിക്കണം. ഫോൺ: 93834 72050.
അധ്യാപക നിയമനം
കണ്ണൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ ഇംഗ്ലിഷിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹൈസ്കൂൾ അസിസ്റ്റന്റിനെ നിയമിക്കുന്നു. 4ന് രാവിലെ 10ന് സ്കൂൾ സൂപ്രണ്ട് മുൻപാകെ അഭിമുഖം. ഫോൺ: 9400006494
നിയമനം
തലശ്ശേരി∙ എംഎം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇന്റർവ്യു ഇന്ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യരായവർ ഹാജരാകണം.
വടക്കുമ്പാട്∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ഇന്ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.
സീറ്റ് ഒഴിവ്
തലശ്ശേരി∙ ടെലിച്ചറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിസിൽ ബിബിഎ, ബികോം (ഫിനാൻസ്), ബികോം (കോ–ഓപ്പറേഷൻ), ബിഎ ഇംഗ്ലിഷ് കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റ് മെറിറ്റ് അടിസ്ഥാനത്തിൽ ലഭ്യമാണ്. ബിസിഎ, ബികോം (ലോജിസ്റ്റിക്സ്) കോഴ്സുകൾ ഈ വർഷം ആരംഭിക്കും. 9847904444
തലശ്ശേരി∙ കണ്ണൂർ സർവകലാശാല പാലയാട് ജാനകി അമ്മാൾ ക്യാംപസിൽ എംഎ ആന്ത്രോപ്പോളജിക്ക് എസ്സി–3, എസ്ടി–1, ഉൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ നാളെ 10.30ന് വകുപ്പ് തലവൻ മുൻപാകെ ഹാജരാവണം. 7306130450