
മലപ്പുറം ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സ്പോട്ട് അഡ്മിഷൻ
മലയാള സർവകലാശാലയിൽ ബിരുദ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് 10ന് സ്പോട്ട് അഡ്മിഷൻ നടക്കും. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അക്ഷരം ക്യാംപസിൽ എത്തണം.
പ്രതിഷ്ഠാദിന ഉത്സവം
താനൂർ∙ കേരളാധീശ്വരപുരം പുത്തൂക്കുളങ്ങര ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം 5ന് നടക്കും.രാവിലെ 5ന് നടതുറക്കൽ, 5.30ന് ഗണപതി ഹോമം, 7ന് ഉഷപൂജ, 11ന് ഉച്ചപൂജ, 6.30ന് ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, 7.30ന് അത്താഴപൂജ എന്നിവ നടക്കും. രാവിലെ 11.30 മുതൽ ഉച്ചക്ക് 3 മണിവരെ പ്രസാദ ഊട്ട് ഉണ്ടായിരിക്കും.
വിമുക്തഭടന്മാരുടെ മക്കൾക്ക് ക്യാഷ് അവാർഡ്
വിമുക്ത ഭടൻമാരുടെ മക്കളിൽ 2024-25 അധ്യയനവർഷത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരും സിബിഎസ്ഇ/ഐസിഎസ്ഇ സിലബസിൽ എല്ലാ വിഷയത്തിനും 90 ശതമാനത്തിനുമേൽ മാർക്ക് നേടിയവരുമായവർക്ക് ക്യാഷ് അവാർഡിന് അപേക്ഷിക്കാം. http://serviceonline.gov.in വഴി ജൂലൈ 28നകം അപേക്ഷ സമർപ്പിക്കണം. 04832734932
മെന്റർ ടീച്ചർ
ജില്ലയിലെ 1 മുതൽ 4 വരെയുള്ള പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, വിദ്യാർഥികളുടെ ഭാഷാപ്രശ്നം പരിഹരിക്കുക, വിദ്യാഭ്യാസ ഉന്നമനം എന്നിവ ലക്ഷ്യമാക്കി സർക്കാർ പ്രൈമറി സ്കൂളുകളിൽ മെന്റർ ടീച്ചർ തസ്തികയിലേക്ക് പട്ടികവർഗക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത:ടിടിസി, ഡിഎഡ്, ബിഎഡ്. ഒഴിവുകൾ:4. ഗോത്ര ഭാഷ, സംസ്കാരം, ഗോത്രവർഗ്ഗ കലാരൂപങ്ങളിൽ പ്രാവീണ്യം എന്നിവ അഭികാമ്യം. സ്വയം തയാറാക്കിയ അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസ യോഗ്യത, അധിക യോഗ്യതകൾ ഉണ്ടെങ്കിൽ അവ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 15നകം നിലമ്പൂർ ഐടിഡിപി ഓഫിസിൽ അപേക്ഷ നൽകണം. 04931-220315
ഐടിഐ പ്രവേശനം 2025
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊന്നാനി ഗവ. ഐടിഐയിൽ എൻസിവിറ്റി പാഠ്യപദ്ധതി അനുസരിച്ച് പരിശീലനം നൽകുന്ന ഇലക്ട്രീഷ്യൻ-മെട്രിക്ക് ട്രേഡിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. https://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി ജൂലൈ 16 ന് മുമ്പ് അപേക്ഷ നൽകണം. 9746158783
കായിക അധ്യാപക ഒഴിവ്
തൃത്താല സർക്കാർ കോളജിൽ കായിക വിദ്യാഭ്യാസ വിഷയത്തിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. 0466 2270353
നിയമനം
എടയൂർ പഞ്ചായത്തിലെ പ്രൈമറി സ്കൂളുകളിൽ കുട്ടികൾക്കു നീന്തൽ പഠിപ്പിക്കുന്നതിന് സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള പരിശീലകനെ നിയമിക്കുന്നു. യോഗ്യരായവർ 10ന് 11.30ന് പഞ്ചായത്ത് ഓഫിസിൽ അഭിമുഖത്തിനെത്തണം.
അധ്യാപക നിയമനം
കക്കാടംപുറം എആർ നഗർ ജിയുപി സ്കൂളിൽ എൽപി അറബിക് തസ്തികയിൽ നിയമനം നടത്തുന്നു. താൽപര്യമുള്ളവർ 3 ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാകകണം. ഫോൺ. 9656 800770
ഇന്റർവ്യൂ
വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ (ബോയ്സ്) വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് സീനിയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 4ന് രാവിലെ 10ന് സ്കൂളിൽ വെച്ച് നടക്കും. വിവരങ്ങൾക്ക്: 9287111222, 8714385129