
പാലക്കാട് ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ന്
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.
∙ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
അറ്റൻഡർ ഒഴിവ്
നെന്മാറ∙ ഗവ.ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ ജോലി ഒഴിവുണ്ട്. പഞ്ചായത്ത് പരിധിയിൽ ഉള്ള ഉദ്യോഗാർഥികൾ 5ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
അധ്യാപക ഒഴിവ്
ആലത്തൂർ∙ എരിമയൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ മലയാളം ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 3 ന് 11 ന്.
അപേക്ഷ 5 വരെ
വടക്കഞ്ചേരി∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ അഞ്ചാം സെമസ്റ്റർ ബിരുദ കോഴ്സുകളിൽ കോളജ് ട്രാൻസ്ഫർ വഴി ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കൂടിക്കാഴ്ച നാളെ
പത്തിരിപ്പാല ∙ സീനിയർ ബേസിക് സ്കൂളിൽ എൽപിഎസ്ടി തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ രാവിലെ 10ന്. ഫോൺ: 9847803770.