
പത്തനംതിട്ട ജില്ലയിൽ ഇന്ന് (02-07-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ചെറുകോൽ പഞ്ചായത്തിൽപെൻഷൻമസ്റ്ററിങ്; ചെറുകോൽ ∙ പഞ്ചായത്തിൽ നിന്ന് സാമൂഹിക സുരക്ഷ /ക്ഷേമനിധി ബോർഡ് എന്നീ പെൻഷൻ കൈപ്പറ്റുന്ന 2024 ഡിസംബർ 31 വരെയുള്ള എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24 വരെ അക്ഷയ കേന്ദ്രം പെൻഷൻ മസ്റ്ററിങ് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. ഇതു ചെയ്യാത്ത പക്ഷം പെൻഷൻ മുടങ്ങുന്നതാണ്.
കൗൺസിലർനിയമനം
വടശേരിക്കര ∙ മോഡൽ റസിഡൻഷ്യൽ സ്കൂൾ (ആൺ), ചിറ്റാർ പ്രീമെട്രിക് ഹോസ്റ്റൽ (പെൺ), കടുമീൻചിറ പ്രീമെട്രിക് ഹോസ്റ്റൽ (ആൺ) എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസലിങ്, കരിയർ ഗൈഡൻസ് എന്നിവ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസിലറെ നിയമിക്കും. പുരുഷൻ 2, സ്ത്രീ 1 എന്നീ ഒഴിവുകളുണ്ട്. എംഎ/ എംഎസ്സി സൈക്കോളജി/ എംഎസ്ഡബ്ല്യു (സ്റ്റുഡന്റ് കൗൺസലിങ് പരിശീലനം) എന്നീ ഏതെങ്കിലും യോഗ്യതയുളളവർക്കു 14ന് 11ന് വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. പ്രായം 2025 ജനുവരി 1ന് 25 നും 45 നും മധ്യേ. യോഗ്യത, പ്രവൃത്തി പരിചയം, ആധാർ എന്നിവയുടെ അസ്സൽ ഹാജരാക്കണം. നിയമന കാലാവധി 2026 മാർച്ച് 31 വരെ. ഓണറേറിയം 18,000 രൂപ. യാത്രാപ്പടി 2000 രൂപ. പട്ടികവർഗക്കാർക്ക് മുൻഗണന. ഫോൺ: 04735 227703, 9496070349, 9447859959.
കാർഷിക സെമിനാർ
പത്തനംതിട്ട ∙ കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 17ന് അമ്പലപ്പുഴയിലെ പി.കെ.മെമ്മോറിയൽ ഗ്രന്ഥശാല, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുഞ്ചൻ നമ്പ്യാർ സ്മാരകം, കരുമാടി കുട്ടൻ, തകഴി സ്മാരകം, ചമ്പക്കുളം ബസലിക്ക, തുടങ്ങിയവ സന്ദർശിക്കാനും കാർഷിക സെമിനാർ നടത്താനും തീരുമാനിച്ചു. 3ന് നടക്കുന്ന സെമിനാർ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിക്കും. കർഷക സെമിനാറുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9447359139.
അധ്യാപക ഒഴിവ്
തിരുവല്ല ∙ തിരുമൂലപുരം ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നാളെ 11ന്
തെങ്ങമം∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (സോഷ്യൽ സയൻസ്) തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 4ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി എത്തണം.
ക്വിസ് മത്സരം
പത്തനംതിട്ട ∙ ദേശീയ വായനദിന- മാസാചരണത്തിന്റെ ഭാഗമായി പി.എൻ.പണിക്കർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഹൈ സ്കൂൾ, യുപി വിദ്യാർഥികൾക്കുള്ള ക്വിസ്, ചിത്രരചന ജില്ലാതല മത്സരം 12ന് 10ന് പത്തനംതിട്ട മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. 9446443964.
നൈപുണി പരിശീലനം
കോഴഞ്ചേരി ∙ നൈപുണി പരിശീലന പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം നാളെ 10ന് സെന്റ് തോമസ് കോളജിൽ എംജി സർവകലാശാല വിസി ഡോ.സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ.ജോർജ് കെ.അലക്സ് അധ്യക്ഷത വഹിക്കും.
സീറ്റ് ഒഴിവ്
കോഴഞ്ചേരി ∙ സെന്റ് തോമസ് കോളജിൽ ബിഎസ്സി മാത്തമാറ്റിക്സ് വിത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന എയ്ഡഡ് കോഴ്സിന് സീറ്റൊഴിവുണ്ട്. 9947384502.
അടൂർ∙ കേരള സർവകലാശാലയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂർ സെന്ററിൽ നാലു വർഷ ബിരുദ കോഴ്സുകളായ ബിസിനസ് മാനേജ്മെന്റ് വിഷയത്തിൽ മാർക്കറ്റിങ് മാനേജ്മെന്റ്, ലോജിസ്റ്റിക് മാനേജ്മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9400980652, 8547581551.പുരസ്കാരം
പത്തനംതിട്ട ∙ വിമുക്തഭടന്മാരുടെ മക്കളിൽ 2024-2025 അധ്യയനവർഷത്തിലെ പരീക്ഷകളിൽ കേരള സിലബസിൽ 10 ാം ക്ലാസ്, പ്ലസ് ടു ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എവൺ/ എപ്ലസ് ലഭിച്ചവരും സിബിഎസ്ഇ /ഐസിഎസ്ഇ സിലബസിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിനു മേൽ മാർക്ക് നേടിയവരുമാായവർക്ക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സർവീസ് പ്ലസ് പ്ലാറ്റ്ഫോം മുഖേന ഓൺലൈനായി 20 ന് അകം സമർപ്പിക്കണം. 0468-2961104