
മേലേരിപാടം റസിഡൻസ് കമ്മിറ്റി: 20–ാം വാർഷികാഘോഷം നടന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മേലേരിപാടം റസിഡൻസ് കമ്മിറ്റിയുടെ 20–ാം വാർഷികാഘോഷം കണ്ണഞ്ചേരി വൈറ്റ് കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു. മുൻ മന്ത്രിയും കോഴിക്കോട് സൗത്ത് എംഎൽഎയുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.കെ.അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി.മുസ്തഫ സ്വാഗതം പറഞ്ഞു. മുതിർന്ന അംഗങ്ങളായ എസ്.വി.അബ്ദുറഹിമാൻ, കെ.വി.മുഹമ്മദ്കോയ, ബഷീർ ഏയം, രാധാ ആർ. മേനോൻ, ലീലാവതി അമ്മ, ശോശാമ്മ മാത്യു, ലക്ഷ്മി എന്നിവരെയും ഉന്നത വിദ്യാഭ്യാസം നേടിയ അമീറ, ഫഹാം ഹംസ കോയ, മുഹമ്മദ് ഹിഫാസ്, ഹംനാ കദീജ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
വിദ്യാഭ്യാസ അവാര്ഡ് അവലോകനം എംആർസി വനിതാ വിങ് സെക്രട്ടറി അഫ്സ നടത്തി. പി.എസ്.ആയിഷ (എസ്എസ്എൽസി ഫസ്റ്റ് ടോപ്പർ), കിസ്വാ ബിൻത് ജഹീർ (എസ്എസ്എൽസി ഫസ്റ്റ് ടോപ്പർ), ഫാസിൻ അബ്ദുൽ ലത്തീഫ് (എസ്എസ്എൽസി സെക്കൻഡ് ടോപ്പർ), കെ.പി.ഷൈഷാ, അസാം അഫ്സർ, ഹൂർ അനസ് എന്നിവർക്ക് എസ്എസ്എൽസി അവാർഡുകളും ഫാത്തിമ ഫിസ (പ്ലസ് ടു ഫസ്റ്റ് ടോപ്പർ), ഗാമിർ അലി അഹമ്മദ് (പ്ലസ് ടു സെക്കൻഡ് ടോപ്പർ), ഹാദി സിയാദ് എന്നിവർക്ക് പ്ലസ്ടു അവാർഡുകളും വിതരണം ചെയ്തു.
വാർഡ് കൗൺസിലർ കെ.നിർമല, സി.പി.സക്കരിയ (ജോയിന്റ് ആർടിഒ), നാസിം ബക്കർ (ഡയറക്ടർ, സാൽപിഡോ) എന്നിവർ ആശംസകൾ നേർന്നു. പി.ടി.അബ്ദുൽ അസീസ് നന്ദി പറഞ്ഞു. തുടർന്ന് ഗാനമേള, കുട്ടികളുടെ വിനോദ കലാപരിപാടികൾ എന്നിവ അരങ്ങേറി. കലാപരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ഉപഹാരവിതരണം കാര്യനിർവാഹകസമിതി അംഗങ്ങൾ നടത്തി.