വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി
ചിതറ∙ 56 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ചിതറ പൊലീസ് പിടികൂടി. ചിതറ പെരിങ്ങാട് തോട്ടംമുക്ക് സുനിൽ നിവാസിൽ അനിൽകുമാർ (47) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5നാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മ കുളിക്കാൻ പോയ നേരം അനിൽ കുമാർ വീട്ടിനുള്ളിൽ കയറി ഒളിച്ചു.
കുളിച്ചിട്ട് വീട്ടിലേക്ക് കയറിയ വീട്ടമ്മയെ ഇയാൾ കടന്നു പിടിക്കുകയും വായിൽ തുണി കുത്തിത്തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. പീഡന വിവരം പുറത്ത് പറഞ്ഞാൽ കെട്ടി തൂക്കി കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.
വീട്ടമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി. സ്ഥലത്ത് നിന്നു രക്ഷപ്പെട്ട
പ്രതിയെ മടത്തറ ഭാഗത്ത് നിന്നു പിടികൂടി. വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി.
വിവരം ശേഖരിച്ച പൊലീസ് കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]