
കണ്ണുതെറ്റിയാൽ അപകടം; കോഴിക്കോട്ട് നടപ്പാതകളിൽ അപകടക്കെണിയായി ഇരുമ്പ് ഗ്രില്ലുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ മഴയത്ത് നടപ്പാതകളിലെയും മറ്റും വെള്ളക്കെട്ടൊഴിവാക്കാൻ സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകൾ അപകടക്കെണിയാകുന്നു. നഗരത്തിലെ നടപ്പാതകളിൽ ഇത്തരത്തിൽ സ്ഥാപിച്ച പല ഇരുമ്പ് ഗ്രില്ലുകളും തുരുമ്പെടുത്ത നിലയിലാണ്. ഇവയിൽ കാൽകുടുങ്ങിയും മറ്റും അപകടങ്ങളും പതിവാണ്.
ഞായറാഴ്ച മാവൂർ റോഡിലെ ആർപി മാളിനു മുന്നിലെ നടപ്പാതയിൽ ഇരുമ്പു ഗ്രിൽ തകർന്ന് യുവതിയുടെ കാലിനു പരുക്കേറ്റതാണ് ഇതിൽ ഒടുവിലത്തെ സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് മാവൂർ റോഡിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരിയുടെ കാൽ തുരുമ്പെടുത്തു പൊട്ടിമാറിയ കമ്പികൾക്കിടയിൽ കുടുങ്ങിയത്. പരിസരത്തെ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓടിയെത്തിയാണ് നടപ്പാതയിൽ ശരീരം ഇടിച്ചുവീണ യുവതിയെ കമ്പികൾക്കുള്ളിൽ നിന്ന് പുറത്തെടുത്തത്.
മഴവെള്ളം അതിവേഗം വാർന്നുപോകുന്നതിനാണ് നടപ്പാതകളിൽ കോൺക്രീറ്റ് സ്ലാബുകൾക്ക് പകരം ഇരുമ്പ് ഗ്രില്ലുകൾ ഇട്ടത്. നടപ്പാതയിലായതിനാൽ തുരുമ്പെടുത്ത പല ഗ്രില്ലുകളും അപകടം ക്ഷണിച്ചുവരുത്തുകയാണ്. നടപ്പാതകളുടെയും റോഡുകളുടെയും വശത്തുകൂടി ജലനിർഗമനത്തിന് മാർഗമുണ്ടാക്കുകയാണ് പരിഹാരമെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. കുട്ടികളും മറ്റും സഞ്ചരിക്കുന്ന നടപ്പാതകളിൽ ഇരുമ്പുഗ്രിൽ ഓടയിൽവീണാൽ ജീവാപായത്തിനു വരെ കാരണമായേക്കുമെന്നും ഇവർ പറയുന്നു.