
അനീഷ പ്രസവിച്ചത് യൂട്യൂബ് നോക്കി; ഗർഭം മറയ്ക്കാൻ വയറിൽ തുണികെട്ടി, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കി
തൃശൂർ ∙ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസിൽ അനീഷ ശുചിമുറിയിൽ പ്രസവിച്ചത് യൂട്യൂബ് നോക്കിയെന്ന് മൊഴി. വയറിൽ തുണികെട്ടിയാണ് ഗർഭാവസ്ഥ മറച്ചുവച്ചത്.
ഗർഭിണിയാണെന്നതു മറയ്ക്കാൻ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഒഴിവാക്കി. ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ചതും അനീഷയ്ക്കു ഗുണമായെന്നാണ് പൊലീസ് പറയുന്നത്.
അതിനിടെ അനീഷ കുട്ടികളെ കുഴിച്ചിട്ട
രീതി എങ്ങനെയെന്ന വിവരം പുറത്തുവന്നു. ബക്കറ്റിൽ കൊണ്ടുവന്ന് വീടിനു പിന്നിൽ കുഴിച്ചിട്ടെന്നാണ് അനീഷ പൊലീസിനോട് പറഞ്ഞത്.
കുഴിവെട്ടാൻ ഉപയോഗിച്ച തൂമ്പ പൊലീസിനു കാണിച്ചുകൊടുത്തു. രണ്ടാമത്തെ തെളിവെടുപ്പിലാണ് അനീഷ ഇക്കാര്യം പൊലീസിനോട് വിവരിച്ചത്.
പ്രായപൂർത്തിയാകുന്നതിനു മുന്നേ അനീഷ ഗർഭിണിയാണെന്ന് അയൽവാസികൾക്ക് സംശയം ഉണ്ടായിരുന്നു. ഇക്കാര്യം അയൽവാസിയായ ഗിരിജ ചോദിച്ചതോടെ തനിക്കെതിരെ അപവാദം പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് അനീഷ വെള്ളിക്കുളങ്ങര പൊലീസിനു പരാതി നൽകി.
അനീഷയുടെ സഹോദരൻ മർദനഭീഷണി മുഴക്കിയെന്നും വിവരമുണ്ട്.
പൊലീസ് മധ്യസ്ഥത വഹിച്ചാണ് പ്രശ്നം പരിഹരിച്ചത്.
ഇതിനുശേഷം അയൽവാസികളുമായി അനീഷയുടെ കുടുംബത്തിന് ബന്ധമുണ്ടായിരുന്നില്ല. അനീഷയുടെ അമ്മ സുമതിയും ലോട്ടറി വിൽപനക്കാരനായ സഹോദരൻ അക്ഷയും അധികം സംസാരിക്കാത്ത പ്രകൃതക്കാരാണെന്നു പ്രദേശവാസികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]