
അമ്പട ചക്കേ..!
ചെറിയ പ്ലാവിൽ 73 കിലോ തൂക്കമുള്ള ഭീമൻ ചക്ക മീനങ്ങാടി ∙ ചെറിയ പ്ലാവിൽ 73 കിലോ തൂക്കമുള്ള ഭീമൻ ചക്ക. കർഷകനായ മൂടക്കൊല്ലി ചേമ്പുംകൊല്ലി ചങ്ങനാമറ്റത്തിൽ അനീഷ് ഉദയന്റെ തോട്ടത്തിലാണ് ഭീമൻ ചക്കയുണ്ടായത്.
പ്ലാവിൽ വേറെ ചക്കകളുണ്ടെങ്കിലും ഇത്രയും വലുത് വേറെയില്ല. മൂന്ന് പേർ ചേർന്നാണ് ചക്ക തോട്ടത്തിൽ നിന്ന് പുറത്തെത്തിച്ചത്. ഉയരം കുറഞ്ഞതും അധികം വണ്ണവുമില്ലാത്ത പ്ലാവിലാണ് ഭീമൻ ചക്കയുണ്ടായത്. 12 വർഷത്തോളം പ്രായമുള്ള പ്ലാവിൽ എല്ലാ വർഷവും സാധാരണ ചക്കകളാണുണ്ടാകുന്നതെങ്കിലും ഇത്രയും വലുപ്പമുള്ളത് ആദ്യമായിട്ടാണെന്ന് അനീഷ് ഉദയൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]