
തൃശൂർ അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
തൃശൂർ∙ വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂരിലേക്കുള്ള ട്രെയിനുകൾ വൈകിയോടുകയാണ്.
ലോകമാന്യതിലക്–കൊച്ചുവേളി എക്സ്പ്രസ് (12201), നിലമ്പൂർ റോഡ്–കോട്ടയം എക്സ്പ്രസ് (16325), മംഗളൂരു–തിരുവനന്തപുരം വന്ദേഭാരത് (20633), പാലക്കാട്–പുനലൂർ പാലരുവി എക്സ്പ്രസ് (19792) എന്നീ ട്രെയിനുകളാണ് വൈകുന്നത്.
തൃശൂരിൽനിന്ന് വൈകിട്ട് 5.30ന് ഷൊർണൂരിലേക്കു പുറപ്പെടേണ്ട
പാസഞ്ചർ ട്രെയിൻ വൈകിട്ട് ഏഴരയ്ക്ക് മാത്രമേ പുറപ്പെടൂ. ഷൊർണൂർനിന്ന് തൃശൂരിലേക്കു രാത്രി 10.10ന് പുറപ്പെടേണ്ട
പാസഞ്ചർ ട്രെയിൻ 29ന് പുലർച്ചെ 1.10നു പുറപ്പെടുമെന്നും റെയിൽവേ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]