
കരിവെള്ളൂരിൽ മർദനത്തിനിരയായ യുവാവ് മരിച്ചു
കരിവെള്ളൂർ∙ മർദനത്തിനിരയായ യുവാവ് മരിച്ചു. വെള്ളൂർ ചാമക്കാവിന് സമീപത്തെ ടൈൽസ് തൊഴിലാളി കരിവെള്ളൂർ പെരളത്ത് താമസിക്കുന്ന പി.പി.അജയൻ (45) നാണ് മരിച്ചത്.
രണ്ട് ദിവസം മുൻപ് നിലേശ്വേരത്ത് വെച്ചും പെരളത്ത് വെച്ചും മർദ്ദനമേറ്റതായി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അജയന്റെ വാഹനം നീലേശ്വരം പൊലീസിന്റെ കസ്റ്റഡിയിലാണ്.
വയറു വേദനയെ തുടർന്ന് അജയൻ കഴിഞ്ഞ ദിവസം പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തിരിച്ച് വീട്ടിലെത്തിയ ശേഷം ദേഹാസ്വസ്ഥ്യത്തെ തുടർന്ന് വ്യാഴം പുലർച്ചെ വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മർദ്ദനമേറ്റതിനെ തുടർന്നുള്ള ആന്തരിക രക്തശ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിഗമനം. പയ്യന്നൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പയ്യന്നൂർ സിഐ കെ.പി. ശ്രീഹരിയുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.
മൃതദ്ദേഹം സംസ്കരിച്ചു. വെള്ളൂരിലെ പരേതനായ കൃഷ്ണൻ്റെയും തമ്പായിയുടെയും മകനാണ്.
ഭാര്യ എം.സീമ. മകൻ അമേഘ് (വിദ്യാർഥി).
സഹോദരങ്ങൾ: പവിത്രൻ (ചുമട്ട് തൊഴിലാളി), ഗീത, വിജയൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]