സ്വന്തം ലേഖിക
കോട്ടയം: മുളക്കുളം ഗ്രാമപഞ്ചായത്തിലെ കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. വാസുദേവൻ നായർ കർഷക സഭയും ഞാറ്റുവേല ചന്തയും ഉദ്ഘാടനം ചെയ്തു.
സൗജന്യ പച്ചക്കറി വിത്തുകളുടെ വിതരണവും തെങ്ങിൻ തൈകളുടെ വിതരണവും ഇതോടൊപ്പം നടന്നു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. സജീവൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ഷീല ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.ആർ. അരുൺ, അജിത് കുമാർ, ശിൽപദാസ്, മേരിക്കുട്ടി ലൂക്ക, എ.കെ. ഗോപാലൻ, ഇക്കോ ഷോപ്പ് പ്രസിഡന്റ് റോബർട്ട് തോട്ടുപുറം, തോമസ് ചെറിയാൻ, കൃഷി ഓഫീസർ ആർ. ശ്രുതിരാജ്, അസിസ്റ്റന്റ് കൃഷി ഓഫീസർ വി. ആർ. ബിനോയി തുടങ്ങിയവർ പ്രസംഗിച്ചു.
The post മുളക്കുളം ഗ്രാമപഞ്ചായത്തിൽ കൃഷിഭവന്റെ നേതൃത്വത്തിൽ കാർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു; പഞ്ചായത്ത് പ്രസിഡന്റ് ടി കെ വാസുദേവൻ നായർ ഉദ്ഘാടനം നിർവഹിച്ചു appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]