തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അനവർ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തല്‍ തുടരുകയാണ്. ചെസ്റ്റ് നമ്പർ വൺ ടു ത്രീ എന്ന് പറഞ്ഞുകൊണ്ട് ഓരോ മാധ്യമങ്ങളുടെയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ടാണ് ഭീഷണിപ്പെടുത്തൽ. മറുനാടൻ മലയാളിക്കു ശേഷം കഴിഞ്ഞ ദിവസം കർമ ന്യൂസിനെ പൂട്ടിക്കും എന്ന രീതിയിൽ പോസ്റ്റുകൾ തുടർച്ചയായി ഇറക്കിയിരുന്നു. ഇനിയും നിരവധി മാധ്യമങ്ങളെ കേരളത്തിൽ നിന്നും തുടച്ചു നീക്കുമെന്നും ഓപ്പറേഷൻ ക്ലീൻ കേരളയാണ് കേരളത്തിൽ നടത്തുന്നതുമെന്നുമാണ് കഴിഞ്ഞ ദിവസം പിവി അൻവർ പങ്കിട്ട പോസ്റ്റില്‍ പറയുന്നത്.
“ഓപ്പറേഷൻ ക്ലീൻ കേരള അപ്ഡേറ്റ്സ്.. ചെസ്റ്റ് നമ്പർ 1 എത്രത്തോളം ഓടാമോ അത്രയും ഓടട്ടേ.അതാ അതിന്റെ ഒരു രസം.ഓന്റെ ട്രൗസറും കുപ്പായവും എല്ലാം ഊരി പോയിട്ടുണ്ട്.ഫ്രീയായി വരട്ടേ.അന്നേരം വേറേ നാലഞ്ചെണ്ണം സെറ്റാക്കി വച്ചിരിക്കുന്നത് എടുത്ത് തലയിൽ വച്ച് കൊടുക്കുന്നുണ്ട്.
ചെസ്റ്റ് നമ്പർ 2 തന്നെ കൂട്ടിൽ കയറിക്കോളും.അവനും ചെസ്റ്റ് നമ്പർ 1-ന്റെ അനുഭവം തന്നെ ഉണ്ടാകും.ഒരിടത്ത് ഒന്നിരിക്കാൻ ഇനി സമയം കിട്ടാൻ പോകുന്നില്ല. ചെസ്റ്റ് നമ്പർ 3 ഓടാൻ തുടങ്ങുന്നതേ ഉള്ളൂ.ഒരുപാടെണ്ണം വരാനുണ്ട്. അതും ഒരു തീരുമാനമാക്കിയിട്ടേ ഇനി വിശ്രമമുള്ളൂ. സമൂഹത്തിൽ ഇന്ന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നവീകരണ പ്രവർത്തനമായി തന്നെ ഇതിനെയൊക്കെ കാണുന്നു.അത് കൊണ്ട് തന്നെ,ഒരിഞ്ച് പിന്മാറാനോ,അൽപ്പം പോലും വേഗത കുറയ്ക്കാനോ ഇല്ല. അടുത്ത ചെസ്റ്റ് നമ്പർ വേണ്ടവർക്ക് മുന്നോട്ട് വരാം.അതിനി മലയാളി വാർത്ത ആയാലും,നവകേരള ആയാലും.ചുമ്മാ പറഞ്ഞാ മതി.സംഘാടക സമിതി നല്ല സ്ട്രോംഗാണ്.ഡബിൾ സ്ട്രോംഗ്.”ക്ലബ് ആവശ്യപ്പെട്ടു. മറുനാടൻ മലയാളി എന്ന മാധ്യമ സ്ഥാപനത്തിൻ്റെ കേരളത്തിലെ ഓഫീസുകളിലും വനിതകളടക്കമുള്ള ജീവനക്കാരുടെ വീടുകളിലും കടന്നു കയറി ഇന്നലെ പുലർച്ചെ മുതൽ കേരള പോലീസ് നടത്തുന്ന തോന്ന്യാസം അവസാനിപ്പിച്ചേ മതിയാകൂ. പത്തോളം ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഓഫീസുകൾ പൂട്ടിച്ചു. ജീവനക്കാരെ കയറാൻ അനുവദിക്കുന്നില്ല. മുപ്പത്തിരണ്ട് ലാപ്ടോപ്പുകളും 10 കമ്പ്യൂട്ടറുകളും 7 ക്യാമറകളും 12 മൊബൈൽ ഫോണുകളും മറ്റുപകരണങ്ങളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്ത ജീവനക്കാരെ ഉച്ചയ്ക്കു ശേഷമാണ് വിട്ടയച്ചത്.
സമ്പന്ന വ്യവസായിയായ എം.എൽ.എയെ തൃപ്തിപ്പെടുത്താനായി കേരളത്തിൽ ഭരണകൂട ഭീകരത നടമാടുകയാണ്. സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്ത വിധമുള്ള മാധ്യമവേട്ട നടക്കുന്ന കാര്യം മുഖ്യമന്ത്രിയും പുതിയ ഡിജിപിയും അറിയുന്നില്ലെന്നാണോ? വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്ന മാധ്യമ പ്രവർത്തകരുടെ പേരിൽ നിയമ നടപടി സ്വീകരിക്കാൻ സർക്കാരിന് എല്ലാ അവകാശവുമുണ്ട്.
എന്നാൽ അതിൻ്റെ പേരിൽ മാധ്യമ സ്ഥാപനങ്ങളിലും ജീവനക്കാരുടെ വീടുകളിലും കയറി റെയ്ഡ് നടത്തുന്നത് മാധ്യമവേട്ടയാണ്. ഓഫീസുകൾ പൂട്ടിക്കുന്നത് ഏത് നിയമത്തിൻ്റെ പിൻബലത്തിലാണ്. ഇതിനൊക്കെ നേതൃത്വം നൽകുന്ന പോലീസ് ഉദ്യോഗസ്ഥർ മറുപടി പറയേണ്ടി വരുമെന്നും ഈ തോന്ന്യാസം അവസാനിപ്പിക്കാൻ ഇടപെട്ട് ഡി ജി പി തൻ്റെ ഉത്തരവാദിത്വം നിർവഹിക്കണമെന്നും പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും ആവശ്യപ്പെട്ടു.
The post <br>‘ഒരുപാടെണ്ണം വരാനുണ്ട്,അടുത്ത ചെസ്റ്റ് നമ്പർ വേണ്ടവർക്ക് മുന്നോട്ട് വരാം,ഒന്നിരിക്കാൻ ഇനി സമയം കിട്ടാൻ പോകുന്നില്ല’; മാധ്യമങ്ങള്‍ക്ക് ഭീഷണിയുമായി പി വി അൻവർ, ഓൺലൈൻ മാധ്യമങ്ങൾക്ക് പിന്തുണയുമായി തിരുവനന്തപുരം പ്രസ് ക്ലബ്ബ് appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]