
തൃശൂർ ജില്ലയിൽ ഇന്ന് (27-06-2025); അറിയാൻ, ഓർക്കാൻ
അധ്യാപക ഒഴിവ്
തൃശൂർ ∙ ഗവ.മോഡൽ ഗേൾസ് ഹൈ സ്കൂളിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ്, യുപിഎസ്ടി ഗണിതം എന്നീ തസ്തികകളിലേക്കു നിയമനത്തിന് ഇന്നു 11ന് കൂടിക്കാഴ്ച നടത്തും. 0487 2331163.
തൃശൂർ ∙ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് വിഭാഗത്തിലെ ഗെസ്റ്റ് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ) ഒഴിവിൽ നിയമനത്തിന് 30ന്10നു കൂടിക്കാഴ്ച നടത്തും. 0487–2333290.
പുല്ലൂറ്റ് ∙ ഗവ.എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്.
കൂടിക്കാഴ്ച ഇന്ന് 10.30 ന്.
ഗുരുവായൂർ ∙ ലിറ്റിൽ ഫ്ലവർ കോളജിൽ (ഓട്ടോണമസ്) ബിബിഎ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 30ന് 10 മണിക്ക്.
ഫോൺ: 8281570752.
ചാവക്കാട് ∙ എടക്കഴിയൂർ സീതിസാഹിബ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ഫിസിക്സ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച ജൂലൈ 14ന് 11ന്.
ഫോൺ: 9495637588.
പാടൂർ ∙ കുണ്ടഴിയൂർ ജിഎംയുപി സ്കൂളിൽ എൽപി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 30ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ.
യോഗ പരിശീലകരുടെ ഒഴിവ്
വെങ്കിടങ്ങ് ∙ പഞ്ചായത്തിൽ വനിതകൾക്കും ജിഎംയുപി കുണ്ടഴിയൂർ, ജിഎംഎൽപി കണ്ണോത്ത് എന്നിവിടങ്ങിൽ വിദ്യാർഥികൾക്കും യോഗ അഭ്യസിപ്പിക്കുന്നതിന് പരിശീലകരെ ആവശ്യമുണ്ട്. കൂടിക്കാഴ്ച 30ന് വൈകിട്ട് 2ന് പഞ്ചായത്ത് ഓഫിസ് ഹാളിൽ.
ഫോൺ:8281609563. അപേക്ഷിക്കാം
കല്ലേറ്റുംകര ∙കെ.കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളജിൽ ഡിസിഎ, പിജിഡിസിഎ കോഴ്സുകളിലേക്ക് 30 വരെ അപേക്ഷ സമർപ്പിക്കാം.www.ihrd.ac.in വെബ് സൈറ്റ് സന്ദർശിക്കുക .
8547005080. സീറ്റ് ഒഴിവ്
തൃശൂർ ∙ വിമല കോളജിൽ വിവിധ ബിരുദ ബിരുദാനന്തര വിഷയങ്ങളിൽ എസ്സി, എസ്ടി, ഒഇസി, ജനറൽ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്.
താൽപര്യമുള്ളവർ 28നു രാവിലെ 9ന് കോളജിൽ എത്തണം. 0487–2332080.
കൗൺസിലിങ് കോഴ്സ്
തൃശൂർ ∙ ചെമ്പുക്കാവ് നവജ്യോതി കൗൺസിലിംഗ് സെന്ററിൽ ബേസിക് കൗൺസിലിങ് കോഴ്സ് നടത്തുന്നു. എല്ലാ മാസവും രണ്ടും നാലും ശനിയാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും ക്ലാസ് ഉണ്ടാകും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് അവസരം. ഫോൺ: 6238540426.
ഓറിയന്റേഷൻ ക്യാംപും അഭിരുചി പരീക്ഷയും 29ന്
കൊടുങ്ങല്ലൂർ ∙ കേരള സംസ്ഥാന പേരന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന ബാച്ചിലേക്കുള്ള വിദ്യാർഥികൾക്കുള്ള ഓറിയന്റേഷൻ ക്യാംപും അഭിരുചി പരീക്ഷയും 29ന് 9.30 മുതൽ 1.30 വരെ കിഴക്കേനടയിൽ എസ്എൻഡിപി ഹാളിൽ നടക്കും. 95627 15019.
വനിതാകമ്മിഷൻ അദാലത്ത്
തൃശൂർ ∙ സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാതല അദാലത്തിൽ 55 പരാതികൾ പരിഗണിച്ചു.14 പരാതികൾ പരിഹരിച്ചു. 2 പരാതികളിൽ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു.
39 പരാതികൾ അടുത്ത സിറ്റിങ്ങിലേക്കു മാറ്റി. ‘വെൻ കാർണിവൽ 2025’ ഓഗസ്റ്റ് 8ന്
തൃശൂർ ∙ വനിതാ ശാക്തീകരണത്തിനും സംരംഭ സാമൂഹിക ഇടപെടലുകൾക്കും പിന്തുണ നൽകാൻ ലക്ഷ്യമിട്ടു വിമൻ ഒൻട്രപ്രനേഴ്സ് നെറ്റ്വർക്ക് നടത്തുന്ന മെഗാ ഇവന്റ് ‘വെൻ കാർണിവൽ 2025’ ഓഗസ്റ്റ് 8ന് പുഴയ്ക്കൽ ഹയാത്ത് ലുലു കൺവൻഷൻ സെന്ററിൽ നടക്കും.
കാർണിവലിന്റെ ലോഗോ പ്രകാശനം ചെയ്തു. 10,000 പ്രതിനിധികൾ പങ്കെടുക്കും.
വനിതാ സംരംഭകരുടെ ശാക്തീകരണമാണു കാർണിവലിന്റെ ലക്ഷ്യം. നൂറിലധികം സ്റ്റാളുകൾ, ശിൽപശാലകൾ, വിനോദ പരിപാടികൾ, ഫുഡ് കോർട്ടുകൾ, ഗെയിം സോണുകൾ എന്നിവ കാർണിവലിലുണ്ടാകും.
ഇമെയിൽ: [email protected], ഫോൺ: 8589025432. മെറിറ്റ് ഡേ നാളെ
ഇരിങ്ങാലക്കുട∙ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മെറിറ്റ് ഡേ നാളെ 10.45ന് നഗരസഭാ ടൗൺഹാളിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും.
ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ എം.പി.ജാക്സൺ അധ്യക്ഷത വഹിക്കും. പരിശോധനാ ക്യാംപ്
പഴഞ്ഞി∙ എംഡി കോളജിലെ ഫിറ്റ്നസ്–യോഗ ക്ലബ്ബുകളും അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയും ചേർന്ന് കാട്ടകാമ്പാൽ പഞ്ചായത്തിൽ നാളെ രാവിലെ 9.30ന് കോളജ് ഹാളിൽ സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും.
9747364950. മെഗാ മെഡിക്കൽ ക്യാംപ് നാളെ
ഇരിങ്ങാലക്കുട∙ സേവാ ഭാരതിയം കൊമ്പൊടിഞ്ഞാമാക്കലും ലയൺസ് ക്ലബ്ബും ചേർന്ന് നടത്തുന്ന 50–ാമത് സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നാളെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സേവാഭാരതി ഓഫിസിൽ നടക്കും.
സെന്റ് ജോസഫ്സ് കോളജ് പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലസി ഉദ്ഘാടനം ചെയ്യും. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.
തിമിര ശസ്ത്രക്രിയ നിർണയ ക്യാംപ്
കൊടുങ്ങല്ലൂർ ∙ ലയൺസ് ക്ലബ് 29ന് എട്ടു മുതൽ 12 വരെയും ജൂലൈ ഒന്നിനു ഒൻപതു മുതൽ 12 വരെയും കാവിൽക്കടവ് ലയൺസ് ക്ലബ് ഹൗസിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാംപ് നടത്തും. 93490 00988.
സൂര്യനമസ്കാര യജ്ഞം
കൊടുങ്ങല്ലൂർ ∙ വിവേകാനന്ദ കേന്ദ്ര വേദിക് വിഷൻ ഫൗണ്ടേഷൻ രാജ്യാന്തര യോഗ ദിനാചരണത്തിന്റെ സമാപനത്തിൽ 29ന് വൈകിട്ട് 3.30 മുതൽ വൈകിട്ട് 5.30 വരെ 108 സൂര്യനമസ്കാര യജ്ഞം നടത്തും. ഗുരുവായൂർ ഇല്ലംനിറ
ഗുരുവായൂർ ∙ ക്ഷേത്രത്തിലെ ഇല്ലംനിറ ഓഗസ്റ്റ് 28നും തൃപ്പുത്തരി സെപ്റ്റംബർ 2നും ആഘോഷിക്കും.
പുതുവർഷത്തിലെ ചിങ്ങക്കൊയ്ത്തിൽ ആദ്യമായി കൊയ്തെടുത്ത നെൽക്കതിൽ കറ്റകൾ പൂജാവിധികളോടെ ഗുരുവായൂരപ്പന് സമർപ്പിക്കുന്നതാണ് ഇല്ലംനിറ. പുതുനെല്ലിന്റെ അരി കൊണ്ട് പുത്തരിപ്പായസം തയാറാക്കി ഭഗവാന് നിവേദിക്കുന്നതാണ് തൃപ്പുത്തരിയുടെ പ്രധാന ചടങ്ങ്.
ബസ് സമരം ജൂലൈ 8ന്
തൃശൂർ ∙ വിദ്യാർഥികളുടെ മിനിമം ചാർജ് ഒരു രൂപയിൽ നിന്ന് 5 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം നടത്തും. ഇതിനു മുന്നോടിയായി ജൂലൈ 8ന് സൂചനാസമരം നടത്തും.
സമ്പൂർണ തെരുവുവിളക്ക് പ്രഖ്യാപനം നാളെ
ചേർപ്പ് ∙ പാറളം പഞ്ചായത്തിന്റെ സമ്പൂർണ തെരുവുവിളക്ക് പ്രഖ്യാപനം നാളെ നാളെ 9.30ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. സി.സി.മുകുന്ദൻ എംഎൽഎ അധ്യക്ഷത വഹിക്കും.
സമ്പൂർണ തെരുവ് വിളക്ക് പ്രഖ്യാപനം നിർവഹിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്തായി പാറളം ഇതോടെ മാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തൃശൂർ ∙ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അർജുൻ പാണ്ഡ്യൻ ഇന്ന് അവധി നൽകി.
അതിശക്തമായ മഴയ്ക്കു സാധ്യതയുമായി ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉൾപ്പെടെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധിയാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. നാളെ പ്രവൃത്തിദിനം
തൃശൂർ ∙ നാളെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവൃത്തിദിനമായിരിക്കുമെന്നു ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു.
കനത്ത മഴയെത്തുടർന്നു 16ന് ജില്ലയിലെ എല്ലാ സ്കൂളുകൾക്കും കലക്ടർ അവധി നൽകിയിരുന്നു. ഇതിനു പകരമാണ് നാളെ പ്രവൃത്തി ദിനം.
മറ്റ് അവധി പ്രഖ്യാപിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ നാളെ സ്കൂളുകൾ തുറക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫിസർ അറിയിച്ചു. മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള ഇന്ന് ചെമ്മാപ്പിള്ളിയിൽ; എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാനും അവസരം
ചെമ്മാപ്പിള്ളി ∙ മനോരമ ക്ലാസിഫൈഡ്സ് പരസ്യമേള ഇന്ന് രാവിലെ 10 മുതൽ 5 വരെ ചെമ്മാപ്പിള്ളി ലൈഫ് കെയർ ബിൽഡിങ്ങിൽ (ഫസ്റ്റ് ഫ്ലോർ) നടത്തുന്നു.
വിവാഹം, വസ്തു വിൽക്കൽ, വാടകയ്ക്ക് നൽകൽ, വാഹന വിൽപന, മറ്റു സേവനങ്ങൾ സംബന്ധമായ പരസ്യങ്ങൾ നൽകാം. ജന്മദിനം, വിവാഹം, വിവാഹ വാർഷികം, അനുസ്മരണം, ചരമം, ചരമവാർഷികം എന്നീ പരസ്യങ്ങളും നൽകാം.
പരസ്യദാതാക്കൾക്കായി വിവിധ പാക്കേജുകളും ഡിസ്കൗണ്ടുകളുമുണ്ട്. സ്ഥലം വിൽപന, വിവാഹം, ജന്മദിനം, ചരമവാർഷികം, ചരമം തുടങ്ങിയ പരസ്യങ്ങൾക്ക് പ്രത്യേക കിഴിവ്.
നഷ്ടപ്പെട്ടു, പേരുമാറ്റൽ 1000 രൂപ മുതലും, ഉപകാരസ്മരണ 700 രൂപ മുതലും നൽകാം. പ്രത്യേക കിഴിവുകൾ മേളദിനത്തിൽ പരസ്യം ചെയ്യുന്നവർക്ക്.
പരസ്യങ്ങൾ വാട്സാപ്, ഫോൺ വഴി നൽകാം. 98473 96566.
എംഫോർ മാരി
വിവാഹം ആലോചിക്കുന്നവർക്ക് എംഫോർ മാരിയിൽ സൗജന്യമായി റജിസ്റ്റർ ചെയ്യാം.
പുതിയ പ്രൊഫൈലുകൾ റജിസ്റ്റർ ചെയ്യാനും നിലവിലുള്ളവ പുതുക്കാനും 3 മാസം മുതൽ ഒരു വർഷം വരെയുള്ള പാക്കേജുകൾ എടുക്കാനും അവസരമുണ്ടാകും. ഒരു വർഷത്തെ പാക്കേജ് എടുക്കുന്നവർക്ക് കാഷ് ഡിസ്കൗണ്ട്.
ഫോട്ടോ, ബയോഡേറ്റ, ജാതകം (ആവശ്യമെങ്കിൽ) എന്നിവ കൊണ്ടുവരണം. 9207749160.
വൈദ്യുതി മുടക്കം
തിരുവില്വാമല ∙ പൊരുതിക്കോട്, പുനർജനി ഗാർഡൻസ്, അപ്പേക്കാട്ട്, കൂട്ടുപാത, കാട്ടുകുളം മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കൊരട്ടി ∙ കൂട്ടാലപ്പാടം, ചെറ്റാരിക്കൽ, പൈങ്കാവ് എന്നീ ട്രാൻസ്ഫോമർ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]