
തെരുവുനായക്ക് വച്ച വെടി കൊണ്ടത് വിദ്യാർഥിയുടെ തലയിൽ, നില ഗുരുതരം; 2 പേർ അറസ്റ്റിൽ
ചെന്നൈ∙ മധുരാന്തകത്ത് തെരുവുനായക്കു വച്ച വെടി ഉന്നംതെറ്റി സ്കൂൾ വിദ്യാർഥിയുടെ തലയിൽ കൊണ്ട സംഭവത്തിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വെടിയുതിർത്ത ശരത് കുമാർ, നായ്ക്കളെ വെടിവയ്ക്കാൻ ഇയാളെ ഏൽപ്പിച്ച വിലങ്കാട് സ്വദേശി വെങ്കടേശൻ എന്നിവരാണു പിടിയിലായത്. ഇന്നലെ രാവിലെ സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുരളരശൻ (11) എന്ന ആറാം ക്ലാസ് വിദ്യാർഥിക്കാണ് വെടിയേറ്റത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ചെങ്കൽപെട്ട് ഗവ. ആശുപത്രിയിലെ തീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]