
‘ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്; ഇറാനിൽ നടന്നത് ഹിരോഷിമയ്ക്കും നാഗസാക്കിക്കും സമാനമായത്’
ആംസ്റ്റർഡാം ∙ ഇറാനിലെ ആണവ നിലയങ്ങളിൽ യുഎസ് നടത്തിയ ആക്രമണത്തെ 1945ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിലും നാഗസാക്കിയിലുമുണ്ടായ ആണവ ബോംബാക്രമണവുമായി താരതമ്യം ചെയ്ത് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നാറ്റോ ഉച്ചക്കോടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് ആക്രമണം ഇറാന്റെ ആണവ പദ്ധതികളെ പതിറ്റാണ്ടുകൾ പിന്നോട്ടടിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു.
‘‘ആ ഒരു അടിയാണ് യുദ്ധം അവസാനിപ്പിച്ചത്.
ഹിരോഷിമയെയോ നാഗസാക്കിയെയോ അതിന് ഉദാഹരണമായി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, അതിനു സമാനമായ കാര്യം തന്നെയാണ് ഇപ്പോള്‍ യുദ്ധം അവസാനിപ്പിച്ചത്.
ഞങ്ങള്‍ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ അവര്‍ ഇപ്പോഴും യുദ്ധം ചെയ്തുകൊണ്ടിരിക്കുമായിരുന്നു’’ – ട്രംപ് പറഞ്ഞു.
കുറെ കാലത്തേക്ക് ഇറാൻ ബോംബുകള്‍ ഉണ്ടാക്കാൻ പോകുന്നില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിൽ ആണവസംവിധാനങ്ങൾ തകർന്നില്ലെന്ന പെന്റഗൺ റിപ്പോർട്ട് ട്രംപ് തള്ളി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]