
വിസ്മയിപ്പിക്കുന്ന മുന്നണി വികസനമുണ്ടാകും, നിലമ്പൂരിലേത് യുഡിഎഫിന്റെ വിജയം: വി.ഡി.സതീശൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ അടുത്ത തിരഞ്ഞെടുപ്പിന് മുൻപ് കേരള രാഷ്ട്രീയത്തില്‍ വിസ്മയമുണ്ടാകുന്ന തരത്തില്‍ യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് . അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും സതീശന് പറഞ്ഞു. പി.വി.അന്‍വറിന്റെ യുഡിഎഫ് പ്രവേശം സംബന്ധിച്ച ചോദ്യത്തിന് എല്ലാ ദിവസവും ഒരേ ചോദ്യം ചോദിക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. നിലമ്പൂരിലെ വിജയം വ്യക്തികേന്ദ്രീകൃതമല്ലെന്നും ടീം യുഡിഎഫിന്റെ വിജയമാണെന്നും സതീശന് പറഞ്ഞു.
യുഡിഎഫിലെ എല്ലാ പാര്‍ട്ടികളും ഒറ്റ പാര്‍ട്ടിയെ പോലെ പ്രവര്‍ത്തിച്ചു. മുതിര്‍ന്ന നേതാക്കളുടെ അനുഗ്രഹവും യുവനിരയുടെ കഠിനാധ്വാനവും ഉണ്ടായിരുന്നു. മൂവായിരം വീടുകയറിയ ചാണ്ടി ഉമ്മനാണ് എന്റെ ഒപ്പമുള്ളത്. യുഡിഎഫിനെ വിജയത്തിലേക്കു നയിക്കാന്‍ കഴിവുള്ള ഒരു കൂട്ടം പുതുതലമുറ നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. അവരാണ് വിജയശില്പികള്. പി.വി. അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും സതീശന് പറഞ്ഞു.