
നിലമ്പൂരിന്റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും: ഷൗക്കത്ത്
എടക്കര ∙ എന്നെ ജനനായകനായി ആരും കാണേണ്ട, ഞാൻ നിങ്ങളിലൊരുവനാണ് നിങ്ങളുടെ സ്വന്തം ബാപ്പുട്ടിയായി കണ്ടാൽ മതിയെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. തിരഞ്ഞെടുപ്പ് വിജയത്തിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് എടക്കരയിൽ പ്രസംഗിക്കുകയായിരുന്നു.
നിങ്ങൾക്ക് ആർക്കും എപ്പോഴും എന്നെ സമീപിക്കാം. എന്റെ വീടിന്റെ വാതിലുകൾ ഒരിക്കലും അടച്ചിടാറില്ലെന്നും ഷൗക്കത്ത് പറഞ്ഞു.
യുഡിഎഫിന്റെ കാലത്ത് തുടക്കം കുറിച്ച പല പദ്ധതികളും മുടങ്ങിക്കിടക്കുകയാണ്. ഇത് യാഥാർഥ്യമാക്കാനുള്ള ഇടപെടലുകൾ നടത്തും.
വന്യമൃഗശല്യം കാരണം നിലമ്പൂരിലെ കർഷകർ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമുണ്ടാകണം. ഇക്കാര്യത്തിൽ സർക്കാർ നിസ്സംഗത പുലർത്തുകയാണ്.
ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഷൗക്കത്ത് പറഞ്ഞു. യുഡിഎഫിന്റെ വോട്ടുകൾ ഭിന്നിപ്പിക്കാൻ പലതരത്തിലുള്ള ശ്രമങ്ങൾ നടന്നു.
എന്നാൽ, ഇതിനെല്ലാം ജനങ്ങൾ മറുപടി നൽകി. 2026 ൽ നടക്കുന്ന തിരഞ്ഞെടുപ്പാണ് നമ്മുടെയെല്ലാം പ്രതീക്ഷ.
ആ തിരഞ്ഞെടുപ്പിലൂടെ കേരളത്തിൽ ജനകീയ ജനാധിപത്യ സർക്കാർ നിലവിൽ വരും. അതിനുള്ള പ്രഖ്യാപനമാണ് നിലമ്പൂരിലെ ജനങ്ങൾ നൽകിയതെന്നും ഷൗക്കത്ത് പറഞ്ഞു.
നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത് എടക്കരയിൽ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രസംഗിക്കുന്നു.
രാത്രി വൈകിയാണ് വിവിധ കേന്ദ്രങ്ങളിൽ നന്ദിയറിക്കാനെത്തിയത്.
എല്ലായിടങ്ങളിലും ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. ചുങ്കത്തറയിൽ യുഡിഎഫ് കൺവീനർ താജ സക്കീർ, ചെയർമാൻ പറമ്പിൽ ബാവ തുടങ്ങിയവർ നേതൃത്വം നൽകി.
മരുത നാരോക്കാവിൽ യുഡിഎഫ് കൺവീനർ സി.യു.ഏലിയാസ്, ചെയർമാൻ എം.ഐ.അബ്ദുൽ ഹമീദ്, അസീസ് പുളിയഞ്ചാലി, മച്ചിങ്ങൽ കുഞ്ഞുമുഹമ്മദ്, വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പാടി, പാത്തുമ്മ ഇസ്മായിൽ, മാഹിർ മരുത, അമീൻ പലിക്കുത്ത് എന്നിവർ നേതൃത്വം നൽകി. വഴിക്കടവിൽ യുഡിഎഫ് കൺവീനർ സുനീർ മണൽപ്പാടം, ചെയർമാൻ സെയ്തലവി വാളശ്ശേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ജോസഫ് കണ്ടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
മൂത്തേടത്ത് യുഡിഎഫ് കൺവീനർ എൻ.കെ.കുഞ്ഞുണ്ണി, ചെയർമാൻ പി.അഷ്റഫ്, വി.പി.ജലീൽ, പി.ഉസ്മാൻ, ജസ്മൽ പുതിയറ തുടങ്ങിയവർ നേതൃത്വം നൽകി. വണ്ടൂരിൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പു വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു യുഡിഎഫ് നടത്തിയ പ്രകടനം.
കെപിസിസി അംഗം കെ.ടി.അജ്മൽ, പി.ടി.ജബീബ്സുക്കീർ, ഷൈജൽ എടപ്പറ്റ, മുരളി കാപ്പിൽ, എം.മുരളീധരൻ, ശരീഫ് തുറക്കൽ, സലാം ഏമങ്ങാട്, എം.കെ.നാസർ, കുഞ്ഞാപ്പുട്ടി, കെ.ടി.ഷംസു, വി.എ.കെ.തങ്ങൾ, അഷ്റഫ് പാറശ്ശേരി, കെ.ടി.എ.മുനീർ തുടങ്ങിയവർ നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, വി.എ.കരീം, എൻ.എ.കരീം, സി.എച്ച്.ഇഖ്ബാൽ, എ.ഗോപിനാഥ്, ബാബു തോപ്പിൽ, ടി.പി.അഷ്ഫറലി, കെ.ടി.കുഞ്ഞാൻ, പാലോളി മെഹബൂബ്, റിയാസ് പുൽപ്പറ്റ, ഹാരിസ് ബാബു ചാലിയർ, നാസർ കാങ്കട, ദേവൻ അകമ്പാടം തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. എടക്കരയിലെ സ്വീകരണത്തിന് യുഡിഎഫ് കൺവീനർ കെ.രാധാകൃഷ്ണൻ, ചെയർമാൻ ടി.കെ.മുജീബ്, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.ജയിംസ് എന്നിവർ നേതൃത്വം നൽകി.
നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്തിന് മരുത നാരോക്കാവിൽ നൽകിയ സ്വീകരണത്തിൽ യുഡിഎഫ് ചെയർമാൻ സി.യു.ഏലിയാസും കൺവീനർ എം.ഐ.അബ്ദുൽ ഹമീദും ചേർന്ന് ചെങ്കോൽ നൽകി കിരീടമണിയിക്കുന്നു.
നിലമ്പൂർ ∙ ഇനിയുള്ള ഒൻപതു മാസ കാലയളവിൽ സർക്കാർ എങ്ങനെ സഹകരിക്കുമെന്ന് അറിയില്ലെന്ന് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. 2026ൽ യുഡിഎഫിന്റെ നേത്യത്വത്തിലുള്ള സർക്കാരുണ്ടായാലേ നിലമ്പൂരിന്റെ വികസനത്തിന് പ്രഥമ പരിഗണന ലഭിക്കൂ.
തന്നെക്കുറിച്ച് ദോഷം പറഞ്ഞവർക്ക് വോട്ടെടുപ്പിൽ ജനം മറുപടി നൽകി കഴിഞ്ഞുവെന്നും നിലമ്പൂരിന്റെ വികസനമാണ് ലക്ഷ്യമെന്നും ഷൗക്കത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ചന്തക്കുന്നിലെ സ്വീകരണത്തിൽ വോട്ടർമാർക്ക് നന്ദിരേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് നേതാക്കൾക്കൊപ്പം തുറന്ന വാഹനത്തിലാണ് ഷൗക്കത്ത് നന്ദി പറയാൻ വിവിധ പഞ്ചായത്തുകളിലെത്തിയത്.
ബൈക്ക് റാലിയും വാഹനങ്ങളിലുമായി നൂറുകണക്കിന് പ്രവർത്തകർ അകമ്പടിയായി.ചന്തക്കുന്നിൽ യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി ചെയർമാൻ കൂമഞ്ചീരി നാണിക്കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, വി.എ.കരീം, ടി.പി. അഷ്റഫലി, നിയോജകമണ്ഡലം ചെയർമാൻ ഇഖ്ബാൽ മുണ്ടേരി, കൺവീനർ എൻ.എ കരീം, എ.ഗോപിനാഥ്, പാലോളി മെഹബൂബ് .
ഷെറി ജോർജ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]