‘ക്ഷീണമില്ല, തിരിച്ചടിയുമില്ല; പതിനായിരം വോട്ട് കിട്ടുമെന്ന് കരുതി, എങ്ങോട്ടാ പോയതെന്ന് അറിയില്ല’
കോട്ടയം ∙ നിലമ്പൂരിൽ പോസിറ്റീവ് തിരഞ്ഞെടുപ്പ് ഫലമെന്നും ബിജെപിക്ക് ഒരു തിരിച്ചടിയുമുണ്ടായിട്ടില്ലെന്നും എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ച മോഹൻ ജോർജ്. കുറച്ചുകൂടി വോട്ടുകൾ പ്രതീക്ഷിച്ചിരുന്നു.
പതിനായിരം വോട്ട് കിട്ടുമെന്നായിരുന്നു കരുതിയത്. മലയോര മേഖലയിൽ നിന്ന് കുറേയൊക്കെ കിട്ടി.
ബാക്കി എങ്ങോട്ടാണ് പോയതെന്ന് അറിയില്ല. ഉത്തരവാദിത്തമൊന്നും തന്നില്ലെങ്കിലും ബിജെപിക്ക് വേണ്ടി തുടർന്നും പ്രവർത്തിക്കുമെന്നും മോഹൻ ജോർജ് മനോരമ ഓൺലൈനോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നശേഷം മോഹൻ ജോർജിന്റെ ആദ്യ പ്രതികരണമാണിത്.
∙ പ്രതീക്ഷിച്ച വോട്ടുകളൊന്നും ബിജെപിയിലേക്ക് എത്തിയില്ലല്ലോ.
തിരിച്ചടിയല്ലേ തിരഞ്ഞെടുപ്പ് ഫലം ?
ഒരു തിരിച്ചടിയുമില്ല. ഞങ്ങൾക്ക് വോട്ട് കൂടിയിട്ടേയുള്ളൂ.
ബിജെപിയെ സംബന്ധിച്ച് ഇതൊരു പോസിറ്റീവ് റിസൽറ്റാണ്.
LISTEN ON
∙ ആകെ ഇത്രയും വോട്ടാണോ പ്രതീക്ഷിച്ചത് ?
കുറച്ചുകൂടി വോട്ടുകൾ പ്രതീക്ഷിച്ചിരുന്നു.
പതിനായിരം വോട്ട് കിട്ടുമെന്നായിരുന്നു കരുതിയത്. എന്നാൽ സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ടിങ് പാറ്റേൺ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല.
എപ്പോഴും മൂന്നാമത്തെ കക്ഷിയെന്ന നിലയിൽ ബിജെപിക്ക് വോട്ട് കുറവായിരിക്കും. ചരിത്രം പരിശോധിക്കുമ്പോഴും അങ്ങനെയാണെന്നാണ് ബിജെപി നേതാക്കളൊക്കെ പറഞ്ഞത്.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും എല്ലായിടത്തും പൊതു തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് ബിജെപിക്ക് കുറഞ്ഞിരുന്നു. എന്നാൽ നിലമ്പൂരിൽ പൊതു തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് കൂടിയിരിക്കുകയാണ്.
∙ മലയോര മേഖലയിൽ നിന്ന് പ്രതീക്ഷിച്ച വോട്ട് കിട്ടാതെപോയോ ?
കുറേയൊക്കെ കിട്ടി. ബാക്കി എങ്ങോട്ടാ പോയതെന്ന് അറിയില്ല.
സിപിഎം പറഞ്ഞ വോട്ട് അവർക്ക് കിട്ടിയില്ലല്ലോ. യുഡിഎഫിനും കുറവാണ്.
അൻവർ ഇത്രയും വോട്ട് പിടിച്ചില്ലേ.
∙ മണ്ഡലത്തിൽ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടോ ?
ബിജെപിയുടെ വോട്ടുകൾ മുഴുവൻ എനിക്ക് കിട്ടിയിട്ടുണ്ട്.
എന്നാൽ ബിജെപിക്ക് കിട്ടേണ്ട കുറച്ചു വോട്ടുകൾ യുഡിഎഫിലേക്ക് പോയി.
ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ വോട്ടുകൾ യുഡിഎഫിനു നൽകിയെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിരുന്നു. അതായത് നമുക്ക് കിട്ടേണ്ട
കോൺഗ്രസ് വോട്ടുകൾ കിട്ടിയില്ല. എനിക്ക് കിട്ടേണ്ട
കോൺഗ്രസ് വോട്ടുകൾ സ്വരാജ് ജയിക്കാതിരിക്കാൻ അവർ കോൺഗ്രസിനു തന്നെ ചെയ്തു. ∙ ബിജെപിയിൽ തന്നെ ഉറച്ചുനിൽക്കുമോ ?
തീർച്ചയായിട്ടും ഉണ്ടാകും.
നാളെയോ മറ്റന്നാളോ കാണണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്. എന്തെങ്കിലും ഉത്തരവാദിത്തം അവർ എന്നെ ഏൽപ്പിക്കും.
ഉത്തരവാദിത്തമൊന്നും തന്നില്ലെങ്കിലും ഞാൻ ബിജെപിയിലുണ്ടാകും. ഈ മേഖലയിലെ ഒരുപാട് കുടിയേറ്റക്കാർ ബിജെപിയിൽ അംഗങ്ങളാണ്.
∙ വികസിത കേരളം വികസിത നിലമ്പൂർ എന്ന പേരിൽ വേറിട്ടൊരു പ്രചാരണമൊക്കെ ആയിരുന്നില്ലേ. എന്നിട്ടും വോട്ട് കുറഞ്ഞത് ക്ഷീണമല്ലേ ?
ക്ഷീണമൊന്നുമില്ല.
ഇത് പോസിറ്റീവാണെന്ന് ഞാൻ പറഞ്ഞതല്ലേ. കഴിഞ്ഞ കാലങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഈ ഫലം.
വികസിത കേരളം വികസന നിലമ്പൂർ മുദ്രാവാക്യം പരമാവധി ജനങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. ∙ ബിജെപിയുടെ അടിസ്ഥാന വോട്ടുകൾ മാത്രമല്ലേ ഈ കിട്ടിയത് ?
അടിസ്ഥാന വോട്ട് മുഴുവൻ നമുക്ക് കിട്ടി.
ഒറ്റ വോട്ടും നഷ്ടപ്പെടുത്തിയില്ല. ∙ അടിസ്ഥാന വോട്ട് കിട്ടിയപ്പോഴും മോഹൻ ജോർജ് എന്ന വ്യക്തിക്ക് കിട്ടേണ്ടിയിരുന്ന വോട്ട് എവിടേക്ക് പോയി ?
വ്യക്തികൾക്ക് അല്ലെങ്കിലും വോട്ടില്ലല്ലോ.
സ്വരാജ് നല്ല വ്യക്തിയല്ലേ. പക്ഷേ എന്താണ് സംഭവിച്ചത്.
ഈ മത്സരം തികച്ചും രാഷ്ട്രീയപരമായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]