
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് ജനമൈത്രി സുരക്ഷാ യോഗം സംഘടിപ്പിച്ചു
തിരുവനന്തപുരം∙ മ്യൂസിയം പൊലീസ് സ്റ്റേഷന് ജനമൈത്രി സുരക്ഷാ യോഗം കുന്നുകുഴി വാര്‍ഡിലെ എല്‍.വി.എം.ആര്.എ. അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കേരള സ്റ്റേറ്റ് സയന്‍സ് & ടെക്നോളജി മ്യൂസിയത്തിലെ സി.വി.
രാമന് ഹാളില്‍ ചേർന്നു. പ്രസിഡന്റ് ടി.കെ.
ജോസഫ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി പി.ആര്.
ഹരികുമാര്‍ സ്വാഗതം പറഞ്ഞു. കുന്നുകുഴി വാര്‍ഡ് കൗണ്‍സിലര്‍ മേരി പുഷ്പം യോഗം ഉദ്ഘാടനം ചെയ്തു. ബീറ്റ് ഓഫീസര്‍ അനില്‍കുമാര്‍ മിനിറ്റ്സ് അവതരിപ്പിച്ചു. മ്യൂസിയം എസ്.ഐ.
& സി.ആര്.ഒ രജീഷ് കുമാര്‍, സിറ്റി ട്രാഫിക് എസ്.ഐ. ജി.എസ് ഉണ്ണി, പി.ഡബ്ല്യൂ.ഡി.
& സിറ്റി, വാട്ടര്‍ അതോറിറ്റി കവടിയാര്‍ & പാളയം, സ്വിവറേജ് ശാസ്തമംഗലം & കുര്യാത്തി, നഗരസഭ ഹെല്‍ത്ത് നന്തന്‍കോട്, ശാസ്തമംഗലം, കവടിയാര്‍, പാളയം, മെഡിക്കല്‍ കോളേജ് ഇന്‍സ്പെക്ടര്‍മാര്‍, കെ.ആര്.എഫ്. എഞ്ചിനീയര്‍, സ്മാര്‍ട്ട് സിറ്റി എഞ്ചിനീയര്‍,, കെ.എസ്.ഇ.ബി.
വെള്ളയമ്പലം,കന്റോണ്‍മെന്റ് തുടങ്ങിയ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് യോഗത്തില്‍ സംസാരിച്ചു. വിവിധ വകുപ്പുകളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പറഞ്ഞു.
സ്വിവറേജ് ലൈനില്‍ മഴവെള്ളം വിടുന്നത് പരിശോധിക്കാന്‍ സ്ക്വാഡ് വരികയും ഫൈന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിരിക്കുന്നതാണെന്ന് യോഗത്തില്‍ അറിയിച്ചു. റസിഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍ കൃതജ്ഞത പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]