കേന്ദ്രീയ വിദ്യാലയങ്ങളുടെ കായിക മാമാങ്കത്തിന് തുടക്കമായി
തിരുവനന്തപുരം∙ കേന്ദ്രീയ വിദ്യാലയങ്ങളുടെ എറണാകുളം മേഖലാ കായിക മത്സരങ്ങൾ, കാര്യവട്ടം ലക്ഷ്മീ ഭായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിൽ ഞായറാഴ്ച തുടങ്ങി. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിവിധ കായിക മത്സരങ്ങളിൽ എറണാകുളം മേഖലയിലെ ആറ് ക്ലസ്റ്ററുകൾ മാറ്റുരയ്ക്കും.
ലോക ബോക്സിങ് താരവും ധ്യാൻചന്ദ് പുരസ്ക്കാര ജേതാവുമായ മലയാളി ലേഖ കെ.സി മുഖ്യ അതിഥിയായിരുന്നു. പദ്മശ്രീ കെ.എം ബീന മോൾ ,ദേശീയ കായിക താരം മിനി ഫ്രാൻസിസ് എന്നിവരുടെ സാന്നിധ്യം കായിക താരങ്ങൾക്ക് കരുത്തായി.
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയപട്ടം പ്രിൻസിപ്പൽ ഗിരിശങ്കരൻ തമ്പി അതിഥികളേയും മത്സരാർത്ഥികളേയും ചടങ്ങിൽ സ്വാഗതം ചെയ്തു. കായികാഭ്യാസത്തിൽ കായികക്ഷമതയ്ക്കും സംഘടിത പ്രവർത്തനങ്ങൾക്കും പ്രതിരോധ ശേഷിക്കുമുള്ള പ്രാധാന്യം വിശിഷ്ടാതിഥി തന്റെ പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
വൈസ് പ്രിൻസിപ്പൽ അമിത് ഗുപ്ത (കേ.വി. പട്ടം ഷിഫ്റ്റ് – 1) ചടങ്ങിൽ നന്ദി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]