
കുണ്ടും കുഴിയും നിറഞ്ഞ് ചെമ്മാട് ബസ് സ്റ്റാൻഡ് റോഡ്
തിരൂരങ്ങാടി ∙ ചെമ്മാട് ബസ് സ്റ്റാൻഡ് റോഡ് തകർന്ന് കുണ്ടും കുഴിയുമായി. മിനി സിവിൽ സ്റ്റേഷൻ മുതൽ വില്ലേജ് ഓഫിസ് ജംക്ഷൻ വരെയുള്ള ഭാഗത്താണ് റോഡ് പാടേ തകർന്നത്.
വലിയ കുഴികളിൽ ചാടി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നുണ്ട്. നഗരസഭയുടെ കീഴിലുള്ളതാണ് ബ്ലോക്ക് റോഡ് എന്നറിയപ്പെടുന്ന ഈ റോഡ്. പുതിയ ബസ് സ്റ്റാൻഡ് വന്നതോടെ ബസുകൾ ഉൾപ്പെടെ ഇതിലൂടെയായി യാത്ര.
വീതി കുറഞ്ഞ റോഡിൽ കുഴികളും നിറഞ്ഞതോടെ യാത്ര ദുഷ്കരമായി. ബസുകൾക്ക് പുറമേ, ടോറസ് ലോറികൾ ഉൾപ്പെടെയുള്ളവ പോകുന്നതും റോഡിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രതിഷേധം ഉണ്ടാകുമ്പോൾ താൽക്കാലികമായി കുഴിയടയ്ക്കുകയാണു പതിവ്. റോഡ് നന്നാക്കുന്നതു വരെ വാഹനഗതാഗതം സുഗമമാക്കുന്നതിന് താൽക്കാലിക പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]