
‘അതുല്യനടനെ അപ്രതീക്ഷിതമായി കണ്ടുമുട്ടി’: സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം∙ ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി നടൻ ജഗതി ശ്രീകുമാറിനെ കണ്ട സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു വന്ദേഭാരതിൽ വച്ച് ഇരുവരും കണ്ടുമുട്ടിയത്.
‘‘ ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’’– മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.
2012 മാർച്ച് 10ന് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽ ജഗതി ശ്രീകുമാറിന് പരുക്കേറ്റിരുന്നു. കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം.
ചികിത്സയ്ക്കുശേഷം അദ്ദേഹം പരിപാടികളിൽ സജീവമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]