
മേരി ക്യൂറി സ്കോളർഷിപ്പ് ലഭിച്ച അനഘയ്ക്ക് ശാസ്ത്രവേദിയുടെ അനുമോദനം
പത്തനംതിട്ട ∙ ശാസ്ത്ര ഗവേഷണത്തിൽ തൽപരരായ വിദ്യാർഥികൾക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ മേരി ക്യൂറി സ്കോളർഷിപ്പിന് അർഹയായ ചാലപ്പള്ളി സ്വദേശി ജെ.
അനഘയെ പത്തനംതിട്ട ജില്ലാ ശാസ്ത്രവേദി അനുമോദിച്ചു.
ജനിതക ശാസ്ത്രവും ന്യൂറോളജിയും ബന്ധപ്പെടുത്തിയുള്ള പഠനത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രവേദി പ്രസിഡന്റ് സജി കെ.
സൈമൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സതീഷ് ബാബു ഉദ്ഘാടനം നടത്തി. ശാസ്ത്ര വേദി സംസ്ഥാന പ്രസിഡന്റ് ഡോ.
എസ്. അച്ചുത്ശങ്കർ അനുമോദനം അറിയിച്ചു.
വർഗീസ് പൂവൻപാറ, ആശിഷ് പാലക്കാമണ്ണിൽ, തോമസ് ജോർജ്, എൻ. സുഗതൻ, മനോജ് ഡേവിഡ് കോശി, ബിജു മലയിൽ, ഗീവർഗീസ് ജോൺ, സി.കെ.
പ്രകാശ്, സജി പള്ളിയാങ്കൽ, സതീശ് കവി, എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]