പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി; കിട്ടിയത് സമീപത്തെ തേയില തോട്ടത്തിൽനിന്ന്
വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ പുലി പിടിച്ച നാലരവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് മൃതദേഹം കിട്ടിയത്.
വാൽപാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്നിയെയാണു തൊട്ടടുത്ത തേയിലത്തോട്ടത്തിൽ നിന്നെത്തിയ പുലി ആക്രമിച്ചത്. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.
കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.
കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണു ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]