
ബസിന്റെ ആക്സിൽ പൊട്ടി ചക്രങ്ങൾ ഊരിത്തെറിച്ചു; 6 പേർക്ക് പരുക്ക്
തെങ്കാശി∙ തമിഴ്നാട്ടിലെ കടയനല്ലൂരിനു സമീപം ഇടയകാലിൽ സംസ്ഥാന ഹൈവേയിൽ തമിഴ്നാട് സർക്കാർ ബസിന്റെ ആക്സിൽ പൊട്ടി പിൻചക്രങ്ങൾ ഊരി തെന്നിമാറി അപകടം. വിദ്യാർഥികൾ ഉൾപ്പെടെ 87 പേർ സഞ്ചരിച്ച ബസിലെ 3 സ്കൂൾ വിദ്യാർഥികളും നഴ്സിങ് വിദ്യാർഥിയും ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു.
ഇവരെ കടയനല്ലൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ചിലർക്കു നിസ്സാര പരുക്കുണ്ട്. ആരുടെയും നില ഗുരുതരമല്ല.
ബസിന്റെ പിന്നിൽ മറ്റു വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെ മധുരയിൽ നിന്ന് കുറ്റാലത്തേക്കു വന്ന ബസാണ് ഉച്ചയോടെ അപകടത്തിൽപെട്ടത്.
പിൻചക്രങ്ങൾ ഊരി മാറിയതോടെ ബസിന്റെ പിൻഭാഗം വലിയ ശബ്ദത്തോടെ റോഡിൽ ഇടിച്ചു നിന്നു. ആയിക്കുടി പൊലീസ് കേസെടുത്തു.
കഴിഞ്ഞ 5ന് ആലംകുളത്തു നിന്നു പാപനാശത്തിലേക്കു പോയ സർക്കാർ ബസ് അംബാസമുദ്രത്തിനു സമീപം ഇടയക്കല്ലിൽ പാതയോരത്തെ വയലിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ തമിഴ്നാട് നാടാർപട്ടണം സ്വദേശി ജയലക്ഷ്മി (42) മരിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]