
ചതിച്ചു വീഴ്ത്തും ഈ അഴുക്കുചാൽ; കോടഞ്ചേരി സ്വദേശിക്ക് ഗുരുതര പരുക്ക്
കോടഞ്ചേരി∙ പഞ്ചായത്തിലെ കോടഞ്ചേരി–കൈതപ്പൊയിൽ റോഡിലെ സ്ലാബ് ഇടാത്ത ഓടയിൽ വീണ് കോടഞ്ചേരി സ്വദേശിക്ക് ഗുരുതര പരുക്ക്. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴി റോഡിന്റെ സൈഡിൽ കാർ നിർത്തി കോൺക്രീറ്റ് നടപ്പാതയിലൂടെ നടന്നു നീങ്ങുമ്പോൾ സ്ലാബ് ഇടാത്ത ഓടയിൽ വീണ് പുളിക്കൽ ചെറിയാന് (ബേബി–62) ആണ് ഗുരുതര പരുക്ക്.
ഓടയിൽ വീണ ചെറിയാന്റെ ഇടതു വശത്തെ വാരിയെല്ല് ഒടിഞ്ഞ് ആന്തരികാവയവങ്ങൾക്ക് മുറിവേറ്റ് രക്തസ്രാവം ഉണ്ടായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
റോഡ് നിർമാണത്തിനിടെ മാസങ്ങൾക്ക് മുൻപേ ഓടയുടെ മുകളിൽ കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചതാണ്. എന്നാൽ ഈ ഭാഗത്ത് ഒരു സ്ലാബ് മാത്രം മൂടാതെ മാറ്റി വച്ച നിലയിലാണ്. ഓട
പൂർണമായും സ്ലാബ് ഇടുകയും ഒരു സ്ലാബ് മാത്രം മാറ്റി വച്ചതുമാണ് അപകടത്തിനു കാരണം. സ്ലാബ് മാറ്റി വച്ച ഭാഗത്ത് മുന്നറിയിപ്പ് ബോർഡുകളോ മറ്റു തടസ്സങ്ങളോ സ്ഥാപിച്ചിരുന്നില്ല.
പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും പൊതുമരാമത്ത് വകുപ്പിന്റെയും റോഡ് കരാറുകാരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്നും ഓട സ്ലാബിട്ടു മൂടുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നും മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി നാഷനൽ പ്രസിഡന്റ് ജോയി മോളത്ത് ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]