
പോരാട്ടം കഴിഞ്ഞില്ലേ, ഇനി സൗഹാർദം; ഒന്നിച്ച് ഫോട്ടോയെടുത്തു പിരിഞ്ഞ് വ്യത്യസ്ത പാർട്ടികളുടെ പ്രവർത്തകർ
എടക്കര∙ തിരഞ്ഞെടുപ്പിലെ വീറും വാശിയുമെല്ലാം വോട്ട് പെട്ടിയിലാകും വരെ. വോട്ടൊടുപ്പ് കഴിഞ്ഞതോടെ എല്ലാവരും ഒന്നായി.
എടക്കരയിൽ മുസല്യാരങ്ങാടിയിൽ നിന്നാണ് ഈ കാഴ്ച. നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫും യുഡിഎഫും വാശിയേറിയ പ്രവർത്തനം നടത്തിയ ഇടമായിരുന്നു ഇത്. വോട്ടെടുപ്പിന്റെ തലേദിവസം ബൂത്ത് ഒരുക്കുന്നതിൽ പോലും മത്സരമായിരുന്നു.
എംഐസി സ്കൂളിൽ 4 ബൂത്തുകളാണുണ്ടായിരുന്നത്. വോട്ട് ചെയ്യാനുള്ളവരെ അവസാന മിനിറ്റിൽ വരെ മത്സരിച്ചാണ് എത്തിച്ചിരുന്നത്.
നാട്ടിലുള്ള മുഴുവൻ പേരെയും ഇരുമുന്നണികളും വോട്ട് ചെയ്യിപ്പിച്ചു. എന്നാൽ ഈ വാശിയൊക്കെ വോട്ടെടുപ്പ് കഴിയും വരെ മാത്രം.
വോട്ടെടുപ്പു കഴിഞ്ഞ് എല്ലാവരും പിരിഞ്ഞത് ഒരുമിച്ച് ഫോട്ടോയുമെടുത്ത് സൗഹൃദം പങ്കുവച്ചായിരുന്നു. ജനാധിപത്യത്തിന്റെ സൗന്ദര്യം ഇതാണെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ടി.പി.അഷ്റഫലി, സിപിഎം നേതാവ് എം.കെ.ചന്ദ്രൻ, സിപിഐ നേതാവ് കെ.വിനയരാജൻ, കോൺഗ്രസ് (എസ്) നേതാവ് സി.മജീദ് എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]