
രാജ്യത്തെ 100 യുവശാസ്ത്രപ്രതിഭകളിൽ ദുർഗയും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ രാജ്യത്തെ മികച്ച 100 യുവശാസ്ത്ര പ്രതിഭകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട് കോഴിക്കോട്ടുകാരിയായ വിദ്യാർഥി. ചേവായൂർ ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ സയൻസ് വിദ്യാർഥിയായ ദുർഗ ചിറ്റേഴത്താണ് വിക്രം സാരരാഭായ് സയൻസ് ഫൗണ്ടേഷന്റെ നാഷനൽ സ്പോട്ട് 100 പരിപാടിയുടെ ഫൈനലിൽ സ്പോട്ട് 100 ബാഡ്ജ് ഓഫ് ഓണർ നേടിയത്. സ്പോട്ട് 100 ൽ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദുർഗ കഴിഞ്ഞ 12 മുതൽ 14 വരെ പുണെയിൽ നടന്ന സാരാഭായ് യങ് ലിങ്സ് ഇന്റേൺഷിപ് 2025 പരിപാടിയിൽ പങ്കെടുത്തു.