
കോഴിക്കോട് ജില്ലയിൽ ഇന്ന് (20-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫെലോഷിപ് പദ്ധതി
വടകര ∙ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കു സംഗീതം, ചിത്രരചന, കോൽക്കളി എന്നിവ പ്രായഭേദമില്ലാതെ സൗജന്യമായി പഠിക്കാൻ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ് പദ്ധതിയിലൂടെ അവസരം ഒരുക്കുന്നു. സംഗീതം: 9048813609, ചിത്ര രചന: 9946277818, കോൽക്കളി: 9645627611.
സീറ്റ് ഒഴിവ്
വടകര∙ കോ ഓപ്പറേറ്റീവ് മോണ്ടിസോറി ടീച്ചേഴ്സ് ട്രെയ്നിങ് സെന്ററിൽ ഭാരത് സേവക് സമാജ് നടത്തുന്ന മോണ്ടിസോറി പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയ്നിങ് കോഴ്സുകളിൽ സീറ്റ് ഒഴിവ്. 9947251169
ചെണ്ടുമല്ലി കൃഷി
തിരുവള്ളൂർ ∙ പഞ്ചായത്ത് കൃഷിഭവൻ ചെണ്ടുമല്ലി കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 21. കർഷകർ അപേക്ഷാഫോം, നികുതി ചീട്ട്, ആധാർ കോപ്പി, ബാങ്ക് പാസ് ബുക്ക് എന്നിവ കൃഷി ഭവനിൽ എത്തിക്കണം.
അധ്യാപക നിയമനം
കുറ്റ്യാടി ∙ ചെറിയകുമ്പളം ഗവ എൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക കൂടിക്കാഴ്ച ഇന്ന് 2ന്.
യോഗാ പരിശീലക
നാദാപുരം ∙ വയോജനങ്ങൾക്കും വനിതകൾക്കുമുള്ള യോഗാ പരിശീലനത്തിന് സ്പോർട്സ് കൗൺസിൽ യോഗ്യതയുള്ള ഇൻസ്ട്രക്ടറെ തിരഞ്ഞെടുക്കാൻ 23ന് 11ന് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച.