
വിധിയെഴുതി നിലമ്പൂർ, ഭാരതാംബ ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദം, ഇറാന്റെ ആണവനിലയം തകർത്ത് ഇസ്രയേൽ–പ്രധാന വാർത്തകൾ
നിലമ്പൂരിന്റെ വിധിയെഴുത്താണ് ഇന്നത്തെ മുഖ്യ വാർത്ത. ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ് നിലമ്പൂരിൽ രേഖപ്പെടുത്തി.
രാജ്ഭവനിലെ ഭാരതാംബ ചിത്രത്തെച്ചൊല്ലി വീണ്ടും വിവാദമുണ്ടായതും വാർത്തകളിൽ ഇടം പിടിച്ചു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർഥികളുടെ സംഘം ഡൽഹിയിലെത്തിയത് ഇന്ന് ആശ്വാസകരമായ വാർത്തയായി.
വായിക്കാം ഇന്നത്തെ മറ്റു പ്രധാന വാർത്തകളും നിലമ്പൂർ വിധിയെഴുതി. മണ്ഡലത്തിന്റെ മനസ്സ് ആർക്കൊപ്പമാണെന്ന് അറിയാൻ ഇനി മൂന്നുനാള്‍.
രാവിലെ മുതൽ പെയ്ത മഴയ്ക്കും വോട്ടർമാരുടെ ആവേശത്തെ കെടുത്താനായില്ല. അഞ്ചു മണിക്ക് പോളിങ് 72.10 ശതമാനമാണ്.
വോട്ടു ചെയ്യാനായി പലയിടങ്ങളിലും ക്യൂ ഉള്ളതിനാൽ പോളിങ് ഇനിയും ഉയരും. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങാണ് രേഖപ്പെടുത്തിയത്.
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം.
ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ കുടുങ്ങിയ 110 ഇന്ത്യൻ വിദ്യാർഥികളുടെ സംഘം ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തി. വന്നവരിൽ 90 വിദ്യാർഥികളും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
ഉന്നത ഉദ്യോഗസ്ഥരടക്കം വിദ്യാർഥികളെ സ്വീകരിക്കാനായി എത്തിയിരുന്നു. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്.
ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർഥികളാണ്. ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ.
ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനുമുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു.
മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40).
രാജ്ഭവനിലെ ഭാരതാംബ ചിത്രവിവാദം വീണ്ടും. ഇന്നത്തെ പരിപാടിയില്‍നിന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയി.
സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ആശംസ അറിയിച്ചശേഷം മന്ത്രി പോകുകയായിരുന്നു. രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അവിടെ ചെല്ലുമ്പോഴാണ് ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും ശിവന്‍കുട്ടി പറഞ്ഞു.
തുടര്‍ന്ന് പ്രസംഗത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചത് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.‘ഭാരതാംബയെ ഒഴിവാക്കില്ല’: ദേശീയത, രാജ്യസ്നേഹം രാജ്യത്തിന്റെ വ്യക്തിത്വത്തിൽ ഇന്ത്യൻ ഭാഷകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘ഇന്ത്യയുടെ ഭാഷാ പാരമ്പര്യം തിരിച്ചുകൊണ്ടുവരാനും മാതൃഭാഷയുടെ അഭിമാനത്തിന്റെ പേരിൽ ലോകത്തെ നയിക്കാനും സമയമായി’’ – മുൻ ഐഎഎസുകാരൻ അശുതോഷ് അഗ്നിഹോത്രിയുടെ ‘മേം ബൂംദ് സ്വയം, ഖുദ് സാഗർ ഹും’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണ ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]