
കെ.എസ്.അശോകിനും താഹിറയ്ക്കും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ പുരസ്കാരം
തിരുവനന്തപുരം ∙ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ വിവിധ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ലീഗൽ സർവീസ് കമ്മിറ്റി പുരസ്കാരം നെയ്യാറ്റിൻകര താലൂക്ക് ലീഗൽ കമ്മിറ്റി നേടി.
മികച്ച പാനൽ അഡ്വക്കറ്റ് പുരസ്കാരം അഡ്വ. കെ.എസ്.അശോകും മികച്ച പാരാലീഗൽ വൊളന്റിയർ പുരസ്കാരം ഐ.താഹിറയും നേടി.
വാമനപുരം മികച്ച ബ്ലോക്ക് പഞ്ചായത്ത് പുരസ്കാരവും, അഞ്ചുതെങ്ങ് (ഒന്നാം സ്ഥാനം), അണ്ടൂർക്കോണം (രണ്ടാം സ്ഥാനം), നഗരൂർ (മൂന്നാം സ്ഥാനം) പഞ്ചായത്തുകൾ മികച്ച പഞ്ചായത്ത് പുരസ്കാരവും നേടി. മികച്ച പൊലീസ് സ്റ്റേഷനുള്ള പുരസ്കാരം വിഴിഞ്ഞം പൊലീസ് സ്റ്റേഷനും, മികച്ച സംവാദ പെർഫോമർ പുരസ്കാരം കട്ടേല ഡോ.
അംബേദ്കർ മെമ്മോറിയൽ ഗേൾസ് റസിഡൻഷ്യല് ഹയർസെക്കൻഡറി സ്കൂളും, നിയമ കലാലയങ്ങളിൽ പ്രവർത്തിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കുകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിന് തിരുവനന്തപുരം ഗവൺമെന്റ് ലോ കോളജും, മികച്ച ചൈൽഡ് കെയർ ഇന്സ്റ്റിറ്റ്യൂഷൻ പുരസ്കാരം ശ്രീ ചിത്ര ഹോമും നേടി. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സ്പെഷൽ ജഡ്ജുമായ എസ്.ഷംനാദ് ആണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ജൂൺ 21ന് ടാഗോർ തീയറ്ററിൽ നടക്കുന്ന ലീഗൽ സർവീസ് അതോറിറ്റിയുടെ ‘ലീഗൽ സർവീസ് സമ്മിറ്റ് 2025’ൽ വച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ ജംദാർ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]