
ബക്കളത്ത് ദേശീയപാതയുടെ പാർശ്വഭിത്തിയിൽ തള്ളൽ
തളിപ്പറമ്പ്∙ ബക്കളം ദേശീയപാതയുടെ പാർശ്വഭിത്തി പുറത്തേക്കു തള്ളി. ഇന്നലെ രാവിലെയാണ് ബക്കളം ബസ് സ്റ്റോപ്പിന് സമീപം വായനശാലയ്ക്ക് മുൻപിലായി 2 കോൺക്രീറ്റ് കട്ടകളാണു പുറത്തേക്ക് തള്ളിയതായി കണ്ടെത്തിയത്.
തളിപ്പറമ്പ് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി. തുടർന്ന് ദേശീയപാത നിർമാണത്തിന്റെ ചുമതലയുള്ള വിശ്വസമുദ്ര കൺസ്ട്രക്ഷൻസ് അധികൃതരെ വിളിച്ചുവരുത്തി.
നിർമാണസമയത്തുതന്നെ ഇത്തരത്തിൽ ഉണ്ടായിരുന്നുവെന്നും വർധിച്ചിട്ടില്ലെന്നുമാണ് അധികൃതർ പറഞ്ഞത്. വിള്ളൽ കാണപ്പെട്ട
ഭിത്തിയുടെ താഴെയാണ് ഇരുവശത്തുമായി സർവീസ് റോഡ് ഉള്ളത്. വിള്ളൽ വലുതായാൽ വാഹനത്തിരക്കേറിയ സർവീസ് റോഡിലേക്കാണ് ദേശീയപാത ഒന്നാകെ തകർന്ന് വീഴുക.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]