
‘വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം, സ്വരാജിന് സെക്രട്ടേറിയറ്റിലേക്കും; ഞാൻ നിയമസഭയിലേക്ക്’
നിലമ്പൂർ ∙ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയതെന്നും പി.വി. അൻവർ.
വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാം.
താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു.
ജനങ്ങളുടെ വിഷയങ്ങൾ രണ്ടു മുന്നണികളും അവഗണിച്ചു. 2016ൽ ആര്യാടൻ ഷൗക്കത്തിന്റെ ബൂത്തിൽ താനാണ് ലീഡ് ചെയ്തത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ചെയ്തു. ഇത്തവണയും നമുക്ക് കാണാം.
സിപിഎം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്നു മൊബൈൽ നമ്പറുകൾ നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അൻവർ പറഞ്ഞു. മുണ്ടൂരിൽ ആന ചവിട്ടിക്കൊന്ന് വയോധികൻ മരിച്ച ദാരുണമായ സംഭവത്തിനിടെയാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്.
എൽഡിഎഫിൽനിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കും. യുഡിഎഫിൽനിന്ന് 35 ശതമാനം വോട്ടും ലഭിക്കും.
75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർഥ്യമാണെന്നും അൻവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]