
ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത കൈവരികയാണോ? ക്രിപ്റ്റോ കറൻസികൾ വമ്പൻ കമ്പനികളുടെ സാമ്പത്തിക ഇടപാടുകൾക്ക് നിലവിലെ കറൻസികൾക്ക് പകരക്കാരനാകും എന്ന സൂചനയാണ് അമേരിക്കയിൽ നിന്നും വരുന്നത്. ഡിജിറ്റൽ പണമിടപാടുകൾ കൂടുന്ന ഈ കാലഘട്ടത്തിൽ ക്രിപ്റ്റോ കറൻസികൾ അരങ്ങു വാഴാൻ വഴിയൊരുങ്ങുമെന്നാണ് പുതിയ സംഭവ വികാസങ്ങൾ പറയുന്നത്. പേപാൽ സ്റ്റേബിൾ കോയിൻ തുടങ്ങിയപ്പോഴേ മറ്റുള്ള അമേരിക്കൻ ഭീമന്മാരും ആ വഴി പോകുമെന്ന് ഉറപ്പായിരുന്നു. ജൂൺ 12-ന്, ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് ഹോങ്കോങ്ങിലും സിങ്കപ്പൂരിലും സ്റ്റേബിൾകോയിൻ പുറത്തിറക്കുന്നതിനുള്ള ലൈസൻസുകൾക്ക് അപേക്ഷിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആമസോൺ, വാൾമാർട്ട്, ഫേസ്‌ബുക്ക് തുടങ്ങിയ കമ്പനികളാണ് ഇപ്പോൾ പുതിയതായി സ്വന്തം ക്രിപ്റ്റോ കറൻസികൾ ഇറക്കാൻ ഒരുങ്ങിയിരിക്കുന്നത്. പണമിടപാടുകളിൽ ഇടനിലക്കാരില്ലാതെ കാര്യങ്ങൾ നടത്താനാണ് വമ്പൻ കമ്പനികൾ ഇതിലൂടെ ശ്രമിക്കുന്നത്.
ബാങ്കുകളുടെ വയറ്റത്തടിക്കും
സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത വരുന്ന ലോകത്തിനായി കൂടുതൽ കമ്പനികൾ ക്രിപ്റ്റോകളെ ആശ്രയിക്കും എന്ന റിപ്പോർട്ടുകളുമുണ്ട്. ആഗോള വാണിജ്യ മേഖലയിൽ വമ്പൻ മാറ്റത്തിനായിരിക്കും ഇത് വഴിവയ്ക്കുക. സ്വന്തം സാമ്പത്തിക സുരക്ഷിതത്വം നിലനിർത്തുകയും വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ക്രിപ്റ്റോ കറൻസികൾ സ്വീകരിക്കുന്നതിലൂടെ കമ്പനികൾക്കുണ്ട്. ക്രിപ്റ്റോ കറൻസികൾ സ്വന്തമായി ഇറക്കാനുള്ള കമ്പനികളുടെ നീക്കം അമേരിക്കൻ ബാങ്കുകളെ മോശമായി ബാധിക്കും എന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
mo-business-walmart mo-technology-facebook 74at65i9lnnnob9av8n2nocf3j-list 7q27nanmp7mo3bduka3suu4a45-list mo-technology-amazon mo-business-cryptocurrency mo-business-bitcoin 31qnuub5s5t1kecj53vaomivhj