
കുണ്ടറ – മൺറോത്തുരുത്ത് റോഡ് ഇടിഞ്ഞു താണു; ഭീതിയായി വൈദ്യുത പോസ്റ്റ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൺറോത്തുരുത്ത്∙ നവീകരണം പൂർത്തിയായ കുണ്ടറ – മൺറോത്തുരുത്ത് റോഡിൽ റെയിൽവേ സ്റ്റേഷനു സമീപം സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്നതിനാൽ ചരിഞ്ഞ വൈദ്യുത പോസ്റ്റ് ജനങ്ങളിൽ ഭീതിയുണർത്തുന്നു. തുടർച്ചയായി പെയ്ത മഴയിലാണ് പോസ്റ്റ് നിൽക്കുന്ന ഭാഗത്തെ സംരക്ഷണ ഭിത്തി തകർന്ന് മണ്ണ് ഇടിഞ്ഞു താഴ്ന്നത്. ചുവട്ടിലെ മണ്ണ് പോയതോടെ ചരിഞ്ഞ പോസ്റ്റ് ഏതു സമയവും നിലംപൊത്താറായ നിലയിലാണ്. നവീകരണത്തിന് ശേഷം രണ്ടാമത്തെ തവണയാണ് ഇവിടെ സംരക്ഷണ ഭിത്തി തകരുന്നത്.
പാറയ്ക്കു പകരം കോൺക്രീറ്റ് ഭിത്തി നിർമിക്കണമെന്നു ആവശ്യപ്പെട്ടിട്ടും അധികൃതർ തയാറായില്ലെന്ന് ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ആരോപിച്ചു. അപകടകരമായി നിൽക്കുന്ന പോസ്റ്റ് ഉറപ്പിച്ചും സംരക്ഷണ ഭിത്തി കോൺക്രീറ്റ് ചെയ്തും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടി സാംസ്കാരിക സമിതി ആവശ്യപ്പെട്ടു.ഇതു സംബന്ധിച്ച നിവേദനം വകുപ്പ് മന്ത്രിക്കും എക്സിക്യൂട്ടീവ് എൻജിനീയർക്കും നൽകുന്നതിന് യോഗം തീരുമാനിച്ചു. പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അധ്യക്ഷനായി. സേതുനാഥ്, അനീഷ്കുമാർ, ഷിബു മൺറോ, സുധീർ കൺട്രാംകാണി, ശ്രീജ വിനോദ്, ശ്രീജ അജി, അനിൽകുമാർ, അശോകൻ, സലീം, രാമൻ തുടങ്ങിയവർ പ്രസംഗിച്ചു.