
സുരക്ഷ മുഖ്യം, മുന്നറിയിപ്പ് നൽകി ഇസ്രയേൽ; ജറുസലമിലെ യുഎസ് എംബസി അടച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ടെൽ അവീവ് ∙ സംഘർഷത്തിനിടെ സുരക്ഷ കണക്കിലെടുത്ത് ജറുസലമിലെ യുഎസ് എംബസി താൽക്കാലികമായി അടച്ചു. ‘‘സുരക്ഷ സാഹചര്യവും ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡിന്റെ മാർഗനിർദേശങ്ങളും കണക്കിലെടുത്ത്, ജറുസലമിലെ യുഎസ് എംബസി വെള്ളിയാഴ്ച വരെ അടച്ചിടും. ഇതിൽ ജറുസലമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നു’’ – യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലെ യുഎസ് എംബസിയുടെ ടെൽ അവീവ് ബ്രാഞ്ചിനു സമീപം ചെറിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഇസ്രയേലിലെ യുഎസ് അംബാസഡർ പറഞ്ഞിരുന്നു. യുഎസ് ഉദ്യോഗസ്ഥർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളിൽ ടെൽ അവീവിനു മുകളിലൂടെ പറക്കുന്ന ഒന്നിലധികം മിസൈലുകൾ കാണാമായിരുന്നു.
ടെൽ അവീവിൽ യുഎസ് എംബസിയിൽ നിന്ന് നൂറു മീറ്റർ അകലെ ജനസാന്ദ്രതയുള്ള പ്രദേശത്തെ നിരവധി റസിഡൻഷ്യൽ കെട്ടിടങ്ങൾ ആക്രമണത്തിൽ തകർന്നിരുന്നു. ഹോട്ടലുകളുടെയും വീടുകളുടെയും ജനാലകൾ ഉൾപ്പെടെ തകർന്ന ആക്രമണത്തിൽ നിരവധി സ്ഥാപനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്.