
ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ യുഎസ് പങ്കുചേരുമെന്ന സൂചനയില്ല: ബ്രിട്ടിഷ് പ്രധാനമന്ത്രി
ആൽബെർട്ട ∙ ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ യുഎസ് പങ്കുചേരുമെന്ന സൂചനയൊന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിട്ടില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെർ.
‘പ്രസിഡന്റ് ട്രംപ് പറഞ്ഞ കാര്യങ്ങളിൽ ഇറാൻ – ഇസ്രയേൽ സംഘർഷത്തിൽ അദ്ദേഹം ഇടപെടാൻ പോകുന്നുവെന്ന സൂചന ഒന്നുമില്ല. അതേസമയം, ജി7 പ്രസ്താവനയുടെ ഉള്ളടക്കം സംഘർഷം കുറയ്ക്കുക എന്നതായിരുന്നു’ – കിയേർ സ്റ്റാമെർ പറഞ്ഞു.
തിങ്കളാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ ജി7 രാജ്യങ്ങൾ ഇസ്രായേലിനെ പിന്തുണച്ചിരുന്നു. മധ്യപൂർവ്വദേശത്തെ അസ്ഥിരതയുടെ ഉറവിടമായി ഇറാനെ അവർ വിശേഷിപ്പിച്ചു. മേഖലയിലെ സംഘർഷം കുറയ്ക്കാൻ ജി7 നേതാക്കൾ ആഹ്വാനം ചെയ്തു.
ഇറാനുമായുള്ള അണുവായുധ തർക്കത്തിന് ശാശ്വത പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് സൂചിപ്പിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]