മഴക്കെടുതി വീണ്ടും; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി
ചവറ ∙ ശക്തമായ മഴയിൽ ചവറയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഒട്ടേറെ വീടുകൾ വെള്ളക്കെട്ടിലായി.
ഇട റോഡുകൾ വഴിയുള്ള ഗതാഗതം പലയിടങ്ങളിലും പൂർണമായും നിലച്ചു.
പലർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ചോല, കളരി, കണ്ണൻകുളങ്ങര, വടുതല, ചിറ്റൂർ, പന്മന, മേക്കാട്, പോരൂക്കര, മിടാപ്പള്ളി, വടക്കുംതല, നടുവത്തുചേരി തുടങ്ങിയ വാർഡുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടിലാണ്.
കൊറ്റൻകുളങ്ങര, കൃഷ്ണൻനട, ഭരണിക്കാവ്. പുത്തൻകോവിൽ, തോട്ടിനുവടക്ക്, മേനാമ്പള്ളി, പയ്യലക്കാവ്, ഭരണിക്കാവ്.
മുകുന്ദപുരം എന്നീ വാർഡുകളും വെള്ളക്കെട്ടിലാണ്. പന്മന വടുതല-കാരാളി മസ്ജിദ് റോഡിൽ 200 മീറ്ററോളം ഭാഗം പൂർണമായും വെള്ളത്തിനടിയിലായി.
ടൈറ്റാനിയം സാമൂഹികാരോഗ്യ കേന്ദ്രത്തിന് മുന്നിൽ നിന്നു കോലം ഭാഗത്തേക്കുള്ള റോഡിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഇനിയും കണ്ടെത്താനായില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ കഴിയാത്ത അവസ്ഥയാണ്.
ഇവിടെ ഇരു ചക്രവാഹന യാത്ര പൂർണമായും നിലച്ചു. മഴ ശക്തമായാൽ പല പ്രദേശങ്ങളും വെള്ളക്കെട്ടിലാകുമെന്ന അവസ്ഥയിലാണ്.
തേവലക്കര പാലയ്ക്കൽ നാലുവരമ്പ് – പറത്തൂർ ഭാഗത്തേക്കുള്ള റോഡിൽ ഓട കവിഞ്ഞ് വെള്ളം ഒഴുകുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]