
ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോക്സോ കേസ് പ്രതിയെ പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മാവൂർ ∙ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ നടക്കുകയായിരുന്ന പോക്സോ കേസ് പ്രതി പെരുവയൽ സ്വദേശി കല്ലുള്ള തൊടികയിൽ പ്രവീൺ (21)നെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. 2023ൽ അതിജീവിതയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം സന്ദേശം അയയ്ക്കുകയും, നഗ്ന ഫോട്ടോ അയച്ചു കൊടുക്കുകയും ചെയ്ത കുറ്റത്തിനു മാവൂർ പൊലീസ് പോക്സോ നിയമപ്രകാരം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതി ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാൾ മാവൂരിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവൂർ പൊലീസ് സബ് ഇൻസ്പെക്ടർമാരായ പി.രമേശ് കുമാർ, വി.എം.രമേശ്, പൊലീസ് ഓഫിസർമാരായ പി.ശ്രീജിത്ത്, കെ.പ്രജീഷ് എന്നിവർ ചേർന്നാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.