
കാസർകോട് ജില്ലയിൽ ഇന്ന് (16-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വി.കെ.രവീന്ദ്രന് ആദരം 28, 29 തീയതികളിൽ
തൃക്കരിപ്പൂർ ∙ സാമൂഹിക–സാംസ്കാരിക–രാഷ്ട്രീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുന്ന വി.കെ.രവീന്ദ്രനു തൃക്കരിപ്പൂർ പൗരാവലിയുടെ നേതൃത്വത്തിൽ നൽകുന്ന ആദരം പരിപാടിയുടെ ഒരുക്കങ്ങളായി. യുവജന പ്രസ്ഥാന നായകൻ, രാഷ്ട്രീയ നേതാവ്, പത്രപ്രവർത്തകൻ, എഴുത്തുകാരൻ തുടങ്ങിയ നിലകളിൽ സർഗാത്മകതയുടെ വ്യത്യസ്ത മേഖലകളിൽ സഞ്ചരിക്കുന്ന രവീന്ദ്രൻ എൺപതിലേക്കെത്തുന്ന വേളയിലാണ് ആദരം. 28, 29 തീയതികളിൽ തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് ദർശനപഥം സ്വരം–സ്മൃതി–സംവാദം എന്ന പരിപാടി. 28 നു ഉച്ചയ്ക്ക് 2 നു മാധ്യമ സെമിനാറോടെ ആദരം പരിപാടികൾ തുടങ്ങും. രാജ്മോഹൻ ഉണ്ണിത്താൻ എംപി സെമിനാർ ഉദ്ഘാടനം ചെയ്യും. കെ.കെ.രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. എൻ.പി.സുധർമ മോഡറേറ്ററായിരിക്കും. വെങ്കിടേഷ് രാമകൃഷ്ണൻ, കെ.കെ.ഷാഹിന, മനില സി. മോഹൻ എന്നിവർ പങ്കെടുക്കും. വൈകിട്ട് 5.30 നു പുസ്തക പ്രകാശനം മുൻ സ്പീക്കർ എം.വിജയകുമാർ ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. എ.കെ.ശ്രീധരൻ പുസ്തകം സ്വീകരിക്കും. നിരൂപകൻ ഇ.പി.രാജഗോപാലൻ പരിചയപ്പെടുത്തും. 29 നു ഉച്ചക്ക് 2 നു ‘മാർക്സ്–ഗാന്ധി–ലോഹ്യ–അംബേദ്കർ’ ധൈഷണിക ജീവിതവും കാഴ്ചപ്പാടും എന്ന വിഷയത്തിൽ ഓപ്പൺഫോറം. സിഎംപി ജനറൽ സെക്രട്ടറി സി.പി.ജോൺ ഉദ്ഘാടനം ചെയ്യും. പി.കെ.സുരേഷ് കുമാർ മോഡറേറ്ററായിരിക്കും. വൈകിട്ട് 5.30 നു ആദരസമ്മേളനം സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എം.രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിക്കും.